കാറിനടിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി

ന്യൂസ് ബ്യൂറോ, പാലക്കാട്
Tuesday, November 19, 2019

പാലക്കാട്: കാറിനടിയില്‍ രഹസ്യ അറയുണ്ടാക്കി കടത്താന്‍ ശ്രമിച്ച നാലു കിലോ കഞ്ചാവ് പിടികൂടി. ഗോവിന്ദാപുരത്ത് എക്സൈസ് അധികൃതര്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് കണ്ടുപിടിച്ചത്. സംഭവത്തില്‍ തൃശൂര്‍ ചേര്‍പ്പ് സ്വദേശി സ്റ്റെഫിനെ എക്സൈസ് അറസ്റ്റ് ചെയ്തു.

തുണികളിലും ബ്രൗണ്‍ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നാലു പൊതികളിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് ഒട്ടന്‍ഛത്രത്തില്‍ നിന്നുമാണ് ഇയാള്‍ കഞ്ചാവ് കൊണ്ടു വന്നതെന്ന് എക്സൈസ് വ്യക്തമാക്കി.

×