ഇരയെ തക്കംപാർത്ത് ആക്രമിക്കുന്ന കാട്ടുമൃഗങ്ങളുടെ സ്വഭാവം ; കാഞ്ഞിരപ്പള്ളി പീഡനം പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്തത്

ന്യൂസ് ബ്യൂറോ, കോട്ടയം
Saturday, December 7, 2019

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി പീഡനക്കേസിലെ പ്രതി അപ്പു എന്ന അരുൺ സുരേഷിനെ പീഡനത്തിലേക്ക് നയിച്ചത് ക്രൂരമായ കാമഭ്രാന്ത് ആണ്.വ്യാഴാഴ്ച വൈകുന്നേരം 4 30 നാണ് പ്രതി വെള്ളം ചോദിച്ചുവീട്ടിൽ എത്തുകയും തുടർന്ന് അതിക്രമിച്ചു കയറി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ചെയ്തത്. പെൺകുട്ടി അമ്മയോട് വിവരം പറഞ്ഞതോടെയാണ് പോലീസിലേക്ക് പരാതി എത്തുന്നത്.

കൃത്യമായി ആസൂത്രണം –

പെൺകുട്ടി ഒറ്റയ്ക്കുള്ള സമയം കൃത്യമായി മനസ്സിലാക്കിയാണ് അരുൺ ലൈംഗിക ആക്രമണം ആസൂത്രണം ചെയ്തത്. ഇക്കാര്യം അന്വേഷണത്തിൽ വ്യക്തമായതായി കാഞ്ഞിരപ്പള്ളി സിഐ സോൾജിമോൻ പറഞ്ഞു. കുട്ടിയെ മുൻപ് വഴിയിൽ വച്ച് പ്രതി കണ്ടിരുന്നു. കുട്ടിയുടെ മൂത്ത സഹോദരനുമായി പരിചയം സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം കൃത്യം നടത്തുന്നതിന് വേണ്ടിയാണ് പ്രതി ചെയ്തതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുൻപും ക്രിമിനൽ കേസ് പ്രതി-

2017 ൽ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മൊബൈൽ മോഷണ കേസിലെ പ്രതിയാണ് അരുൺ സുരേഷ്. പിന്നീട് പലതവണ മദ്യപിച്ച് വാഹനമോടിച്ച കേസുകളിലും പ്രതി ഉൾപ്പെട്ടിട്ടുണ്ട്.

സ്ഥിരം മദ്യത്തിന് അടിമയായിരുന്നു പ്രതിയെന്ന് പൊലീസ് പറയുന്നു. കെട്ടിട നിർമ്മാണതൊഴിലാളിയായും മൈക്ക് സെറ്റ് ഓപ്പറേറ്ററായും തൊഴിൽ ചെയ്തു വരുന്നു. ഒന്നര വർഷം മുമ്പ് വിവാഹിതനായി. ഭാര്യ ഇപ്പോൾ ഗർഭിണിയാണെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

×