റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റ് ‌! തപ്‌സി എന്നും വിലകുറഞ്ഞ നടി തന്നെയായിരിക്കുമെന്ന് കങ്കണ

author-image
ഫിലിം ഡസ്ക്
New Update

നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്‌ഡിനെത്തുടർന്ന് തപ്‌സി പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ തപ്സിയെ
പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കങ്കണ. തപ്‌സി എന്നും വിലകുറഞ്ഞ നടി തന്നെയായിരിക്കുമെന്ന് കങ്കണ പറഞ്ഞു.

Advertisment

publive-image

നീ എല്ലാക്കാലത്തും ചീപ്പ് തന്നെ. നിങ്ങൾ റേപ്പിസ്റ്റുകളുടെ ഫെമിനിസ്റ്റുകളാണ്. റിംഗ് മാസ്റ്റർ അനുരാഗ് കശ്യപിന് 2013ൽ ടാക്സ് വെട്ടിപ്പിന് റെയ്ഡ് നേരിടേണ്ടി വന്നിട്ടുണ്ട്. സർക്കാരിന്റെ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. തെറ്റുകാരല്ലെങ്കിൽ കോടതിയിൽ പോകൂ. കങ്കണ സോഷ്യൽ മീഡിയയിൽ കുറിച്ചു.

തപ്‌സി പന്നു, അനുരാഗ് കശ്യപ്, വികാസ് ബാല്‍ തുടങ്ങിയ താരങ്ങളുടെ മുംബൈയിലെ ഓഫീസുകളിലും വീടുകളിലുമാണ് ആദായ നികുതി വകുപ്പ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. റെയ്‌ഡിൽ 650 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ അറിയിച്ചിരുന്നു.

kankana ranavath film news
Advertisment