‘എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്; ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി, അതും കോമഡിയുമായി! ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി.;   സ്വയം പ്രശംസയുമായി വീണ്ടും കങ്കണ

ഫിലിം ഡസ്ക്
Friday, February 26, 2021

ശ്രീദേവിക്ക് ശേഷം ബോളിവുഡിൽ കോമഡി ചെയ്യുന്ന ഒരേയൊരു നടി താനെന്ന് പ്രഖ്യാപിച്ച് നടി കങ്കണ റണാവത്. തനു വെഡ്‌സ് മനു എന്ന ചിത്രം പുറത്തിറങ്ങിയിട്ട് 10 വർഷം തികയുന്ന വേളയിലാണ് നടിയുടെ പ്രസ്താവന.

‘എന്റെ കരിയർ മാറ്റിമറിച്ചത് ഈ സിനിമയാണ്. ഈ ചിത്രത്തിനൊപ്പം ഞാന്‍ മുഖ്യധാരയിലേക്കെത്തി. അതും കോമഡിയുമായി. ക്വീന്‍, ഡട്ടോ സിനിമകളിൽ ശക്തമായി ഹാസ്യം ചെയ്തു. ഇതോടെ ശ്രീദേവി ജിക്കു ശേഷം കോമഡി ചെയ്യുന്ന ഒരേയൊരു നായികയായി ഞാന്‍ മാറി.’–കങ്കണ കുറിച്ചു.

ആദ്യമായല്ല നടി സ്വയം പ്രശംസയുമായി എത്തുന്നത്. ലോകത്തില്‍ തന്നേക്കാള്‍ കഴിവുറ്റ മറ്റൊരു നടിയില്ലെന്ന് താരം പറഞ്ഞത് നേരത്തെ വിവാദമായിരുന്നു. നടി മെറിൽ സ്ട്രീപ്പിനോടായിരുന്നു നടിയുടെ താരതമ്യം.

×