ഇന്ന് മനുഷ്യര്‍ സമ്പത്‌വ്യവസ്ഥ തകര്‍ക്കാനായി സ്വയം നിര്‍മ്മിച്ച വൈറസ് കാരണം ഭീതിയിലാണ്; വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാവാം. പക്ഷെ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ്; കങ്കണ റണാവത്ത്

ഫിലിം ഡസ്ക്
Monday, April 19, 2021

ബോളിവുഡ് താരം കങ്കണ റണാവത്ത് കൊവിഡ് വൈറസിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

‘ഇന്ന് മനുഷ്യര്‍ സമ്പത്‌വ്യവസ്ഥ തകര്‍ക്കാനായി സ്വയം നിര്‍മ്മിച്ച വൈറസ് കാരണം ഭീതിയിലാണ്. ചിലര്‍ ഇക്കാര്യത്തില്‍ എന്നോട് യോചിക്കുമായിരിക്കും. മറ്റുചിലര്‍ക്ക് സാധിക്കില്ല.

പക്ഷെ ഒരു കാര്യം കണ്ടില്ലെന്ന് ധരിക്കാനാവില്ല. വൈറസ് മനുഷ്യരെ കൊല്ലുന്നുണ്ടാവാം. പക്ഷെ ഭൂമിയുടെ മുറിവുകള്‍ ഉണങ്ങിക്കൊണ്ടിരിക്കുകയാണ്.’

അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു. ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍.

×