ഡല്‍ഹി: ഡല്‍ഹില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇപ്പോഴിതാ കെജ്രിവാളിനെ പരിഹസിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത് രംഗത്തെത്തിയിരിക്കുകയാണ്.
/sathyam/media/post_attachments/Qooot2hlz8TxkqiOAGsp.jpg)
രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതിനാല്‍ രോഗികളെ കിടത്തി ചികിത്സിക്കാന്‍ ഇനിയും ബെഡുകള്‍ ആവശ്യപ്പെട്ടാണ് കെജ്രിവാള്‍ കത്തയച്ചത്. ചുരുക്കത്തില്‍ പറഞ്ഞാല്‍ കെജ്രിവാള്‍ മോദിയോട് രക്ഷിക്കണെ എന്ന് പറയുകയാണെന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.
കൊവിഡ് രോഗികള്‍ക്കായി ഡല്‍ഹി മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് 7000 കിടക്കകള്‍ വേണമെന്ന്് ആവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ടെന്ന എന്‍ഐയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു കങ്കണയുടെ പരിഹാസ ട്വീറ്റ്. കെജ്രിവാള്‍ പരത്താനുള്ള കൊറോണയെല്ലാം പരത്തി മോദിയോട് അത് ശരിയാക്കാനായി ആവശ്യപ്പെടുകയാണെന്നും താരം ട്വീറ്റില്‍ പറയുന്നു
‘ചുരുക്കത്തില്‍ പറഞ്ഞാല്‍ മോദി രക്ഷിക്കൂ എന്ന്. പരാത്താനുള്ളതെല്ലാം ഞങ്ങള്‍ ചെയ്തിട്ടുണ്ട്. ഇനി നിങ്ങള്‍ക്ക് വന്ന എല്ലാം ശരിയാക്കാം. പിന്നെ ഇത് നിങ്ങളുടെയും ഡല്‍ഹിയാണല്ലോ. അപ്പോ നോക്കുന്നതില്‍ തെറ്റില്ലല്ലോ’
കൊവിഡ് രോഗികള്‍ക്കായി കുറഞ്ഞത് ഏഴായിരം കിടക്കകളെങ്കിലും മാറ്റിവെക്കണമെന്നാണ് പ്രധാനമന്ത്രിക്കയച്ച കത്തില്‍ അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊവിഡ് രോഗികള്‍ക്കായി നിലവില്‍ 100 ഐസിയു ബെഡുകള്‍ മാത്രമേ ഡല്‍ഹിയിലുള്ളൂ. രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ കിടക്കകള്‍ തികയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തില്‍ നിന്നും 30 ശതമാനത്തിലേക്ക് ഉയര്‍ന്നു.