”ഈ ഗ്രഹത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിച്ചാല്‍ എന്റെ അഹങ്കാരം ഞാന്‍ മാറ്റിവയ്ക്കാം. പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും.”; വീണ്ടും വിവാദ ട്വീറ്റുകളുമായി കങ്കണ

author-image
ഫിലിം ഡസ്ക്
New Update

വീണ്ടും വിവാദ ട്വീറ്റുകളുമായി നടി കങ്കണ റണൗട്ട്. ലോക സിനിമയിലെ നടിമാരെ വെല്ലുവിളിച്ചാണ് കങ്കണ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. തന്നേക്കാള്‍ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാര്‍ ഈ ലോകത്ത് ഉണ്ടെങ്കില്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

Advertisment

publive-image

”ഈ ഗ്രഹത്തിലെ ഏതെങ്കിലും ഒരു നടിക്ക് എന്നേക്കാള്‍ ബുദ്ധിയും റേഞ്ചും ഉണ്ടെങ്കില്‍ അവരുമായി ഒരു തുറന്ന സംവാദത്തിന് ഞാന്‍ തയ്യാറാണ്. അങ്ങനെ സംഭവിച്ചാല്‍ എന്റെ അഹങ്കാരം ഞാന്‍ മാറ്റിവയ്ക്കാം. പക്ഷേ അതുവരെ അഭിമാനത്തോടെയുള്ള ആഡംബരം ഞാന്‍ തുടരും.”

”അഭിനയത്തില്‍ ഞാന്‍ കാണിക്കുന്ന റേഞ്ചിലുള്ള പ്രകടനം നടത്തുന്ന നടിമാര്‍ ഇന്ന് ലോകത്തുണ്ടാകില്ല. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് എനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും എനിക്ക് കഴിയും.” എന്നിങ്ങനെയാണ് കങ്കണയുടെ ട്വീറ്റുകള്‍.

മെറില്‍ സ്ട്രീപ്പിന്റെ അഭിനയവുമായി താരതമ്യം ചെയ്തതോടെ കങ്കണയ്‌ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇതിന് മറുപടിയായി എന്തിനാണ് നിങ്ങള്‍ വെള്ളക്കാരെ ആരാധിക്കുന്നത് എന്നാണ് കങ്കണ ചോദിക്കുന്നത്.

അവരുടെ സിനിമകളുടെ ബജറ്റും പ്രായ വ്യത്യാസവും മാറ്റിവയ്്ക്കാം. അവര്‍ക്ക് തലൈവിയോ ധാക്കഡോ ചെയ്യാനാകുമോ? ക്വീന്‍, തനു, ഫാഷന്‍, പങ്ക ഇവയില്‍ ഏതെങ്കിലും സിനിമ ചെയ്യാനാവുമോ എന്നും അതിന് കഴിയില്ലെന്നും കങ്കണ മറുപടിയായി പറഞ്ഞു.

kankana ranavath film news
Advertisment