ഫിലിം ഡസ്ക്
Updated On
New Update
ബെംഗളൂരു: ലഹരിമരുന്ന് വിവാദം ചൂട് പിടിക്കുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണം എന്നാവശ്യപ്പെട്ട കന്നഡ നടി നിവേദിതക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം. നടിക്കെതിരെ ട്രോളുകൾ നിറഞ്ഞു. കേസെടുക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
Advertisment
‘കഞ്ചാവ് ആയുർവേദത്തിന്റെ നട്ടെല്ലാണ്. 1985ൽ നിയമ വിരുദ്ധമാക്കും മുൻപ് ഒട്ടേറെ രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിച്ചിട്ടുണ്ട്. തുളസിച്ചെടി പോലെ ഔഷധ ഗുണവുമുണ്ട്. കഞ്ചാവ് നിരോധിച്ചതിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നാൽപതിലേറെ രാജ്യങ്ങളിൽ കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാണ്’- ഇതായിരുന്നു നിവേദിതയുടെ വാക്കുകൾ.