New Update
കണ്ണൂര്‍: ആറളത്ത് സ്‌കൂള്‍ വൃത്തിയാക്കുന്നതിനിടെ രണ്ട് ബക്കറ്റില്‍ ഉമിക്കരിയില്‍ പൊതിഞ്ഞുവച്ച നിലയിലായിരുന്ന ബോംബ് കണ്ടെത്തി.
Advertisment
ആറളം സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബ് കണ്ടെടുത്തത്. മാസങ്ങളായി സ്‌കൂളുകള്‍ അടഞ്ഞ് കിടക്കുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ വൃത്തിയാക്കുന്നതിനായാണ് അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂളിലെത്തിയത്.
പൊലീസും ബോംബ് സ്്ക്വാഡും സംഭവസ്ഥലത്തെത്തി. ബോംബ് നീര്‍വീര്യമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.