മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ, എൻഐഎക്ക് കൈമാറി

New Update

കണ്ണൂർ: മാവോയിസ്റ്റ് രവി മുരുകേശൻ കണ്ണൂരിൽ പിടിയിൽ. നിലമ്പൂ‍ർ കാട്ടിൽ മാവോയിസ്റ്റ് ദിനം ആചരിക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്ത കേസിലാണ് രവി പിടിയിലായത്. മലപ്പുറം എടക്കര പോലീസ് സ്റ്റേഷനിൽ 2017ലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Advertisment

publive-image

തണ്ടർബോൾട്ടും ആയുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട കുപ്പു ദേവരാജ്, വേൽമുരുഗൻ, അജിത എന്നിവർ ഉൾപ്പെടെ 19 പേരാണ് കേസിലെ പ്രതികൾ. കേരള പൊലീസ് കസ്റ്റഡ‍ിയിലെടുത്ത പ്രതിയെ എൻഐഎയ്ക്ക് കൈമാറി. എൻഐഎ സംഘം ഇയാളുമായി കൊച്ചിയിലേക്ക് പോയെന്നാണ് വിവരം.

രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വളപട്ടണത്ത് വച്ചാണ് രവി പിടിയിലായതെന്ന് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പിടിയിലാകുമ്പോൾ ഇയാൾ മാവോയിസ്റ്റ് മുദ്രാവാക്യങ്ങൾ മുഴക്കിയെന്നും പൊലീസ് പറയുന്നു.

maoist
Advertisment