New Update
കണ്ണൂർ: കക്കാട് ഭാര്യയേയും മകളേയും വെട്ടിപരിക്കേൽപ്പിച്ചയാൾക്കെതിരെ കേസെടുത്തു. കക്കാട് സ്വദേശി രവീന്ദ്രനാണ് ഭാര്യ പ്രവിദയേയും മകൾ റനിതയേയും വെട്ടിയത്. നേരത്തെയും പലതവണ രവീന്ദ്രൻ ഭാര്യയേയും മക്കളേയും ആക്രമിച്ചിരുന്നു.
Advertisment
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവിദ ഗുരുതരാവസ്ഥയിൽ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രവിദയ്ക്ക് തലയ്ക്കാണ് പരിക്ക്. അമ്മയെ വെട്ടുന്നത് കണ്ട് ഓടിയെത്തിയ മകളേയും രവീന്ദ്രൻ വെട്ടിയിരുന്നു.
റനിതയുടെ കൈയ്ക്കും കാലിനും പരിക്കുണ്ട്. അമ്മയേയും സഹോദരിയേയും ആക്രമിക്കുന്നത് കണ്ട മകൻ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ രവീന്ദ്രനും പരിക്കേറ്റെന്നാണ് വിവരം.