New Update
കണ്ണൂര്‍: ആംബുലന്‍സ് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍ പയ്യാവൂര്‍ വാതില്‍മടയിലെ ആംബുലന്‍സ് ആണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ എളയാവൂരിലാണ് അപകടമുണ്ടായത്.
Advertisment
/sathyam/media/post_attachments/vnLbTSnwEUTyowD1yKdm.jpg)
പയ്യാവൂര്‍ ചുണ്ടപ്പറമ്പ് സ്വദേശികളായ ബിജോ (45), സഹോദരി രജിന (37), ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍കുമാര്‍ എന്നിവരാണ് മരിച്ചത്. ബെനി എന്നയാള്‍ക്കാണ് പരിക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുള്ള ബെന്നിയുടെ നില ഗുരുതരമാണ്.
അപകടം അറിഞ്ഞു നാട്ടുകാര്‍ എത്തിയെങ്കിലും ആംബുലന്‍സിന് അകത്തു നിന്നും അപകടത്തില്‍ പെട്ടവരെ പുറത്തെടുക്കാന്‍ സാധിച്ചില്ല. കണ്ണൂരില്‍ നിന്നുള്ള ഫയര്‍ഫോസ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us