മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നും കസ്റ്റംസ് സ്വര്‍ണം പിടികൂടി. 24 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്.
/sathyam/media/post_attachments/QOR48mu859XWFCDSAQRx.jpg)
ചൊവ്വാഴ്ച രാത്രിയില്‍ ദുബായിയില്‍ നിന്ന് എത്തിയ വടകര അഴിയൂര്‍ സ്വദേശി സൈനുല്‍ ആബിദി(46)യുടെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.
470 ഗ്രാം സ്വര്‍ണം ആണ് ഇയാളുടെ പക്കല്‍ നിന്ന് പിടികൂടിയത്. ഓയില്‍ ജാറിനുള്ളില്നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വര്‍ണം. ഇത് ഓയിലില്‍ കലര്‍ത്തി കടത്താന്‍ ആണ് ശ്രമിച്ചത്.