Advertisment

കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവും കുങ്കുമപ്പൂവും പിടികൂടി ; സ്വര്‍ണം കണ്ടെത്തിയത്‌ റൈറ്റിങ് പാഡിനുള്ളിൽ ഫോയിൽ രൂപത്തിൽ ഒളിപ്പിച്ച നിലയിൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ തുടർച്ചയായ രണ്ടാം ദിവസവും സ്വർണവും കുങ്കുമപ്പൂവും നിരോധിത പുകയില ഉൽപന്നവും പിടികൂടി. ഇന്നലെ വെളുപ്പിന് 5.30നു ദുബായിൽ നിന്നു ഗോ എയർ വിമാനത്തിലെത്തിയ കാസർകോട് സ്വദേശി എം.കെ.അബ്ദുല്ലയാണു കസ്റ്റംസിന്റെ പിടിയിലായത്. 9 ലക്ഷം രൂപയ്ക്കു തുല്യമായ സ്വർണവും 4 ലക്ഷം രൂപ വിലവരുന്ന കുങ്കുമപ്പൂവുമാണു പിടികൂടിയത്.

Advertisment

publive-image

ചെക്ക്–ഇൻ ബാഗിൽ സൂക്ഷിച്ച റൈറ്റിങ് പാഡിനുള്ളിൽ ഫോയിൽ രൂപത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

വ്യാഴാഴ്ച ദുബായിൽ നിന്നും ഗോ എയർ വിമാനത്തിലെത്തിയ 2 കാസർകോട് സ്വദേശികളിൽ നിന്നു 10 ലക്ഷം രൂപയുടെ സ്വർണവും 20 ലക്ഷം രൂപയുടെ കുങ്കുമപ്പൂവും, എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ അബുദാബിയിൽ നിന്നെത്തിയ നിലമ്പൂർ സ്വദേശിയിൽ നിന്നു 36 ലക്ഷം രൂപയുടെ സ്വർണവും പിടികൂടിയിരുന്നു.

Advertisment