കണ്ണൂരില്‍ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് 15കാരന് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, March 2, 2021

കണ്ണൂര്‍: കണ്ണൂരില്‍ പത്താംക്ലാസ് വിദ്യാര്‍ഥിക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമര്‍ദനം. പെണ്‍കുട്ടിക്കൊപ്പം നടക്കുന്നത് നിര്‍ത്തണം എന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം.

ചെണ്ടയാട് സ്വദേശിയുടെ രക്ഷിതാക്കള്‍ പാനൂര്‍ പൊലീസില്‍ പരാതി നല്‍കി. ഇന്നലെയായിരുന്നു സംഭവം. പ്രകോപനം ഒന്നും ഇല്ലാതെയായിരുന്നു ഓട്ടോ ഡ്രൈവറുടെ മർദനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

 

×