New Update
കണ്ണൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്ക്. മുഴക്കുന്ന് പഞ്ചായത്തില്‍ മാമ്പുറത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.
Advertisment
ഓമന ദയാനന്ദന്‍ എന്ന സ്ത്രീക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കാലിനും, വലതു കൈക്കും പരിക്കേറ്റ ഇവരെ ഉടന്‍ തന്നെ ഇരട്ടി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തെ തുടര്‍ന്ന് പോലീസും, ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനത്തില്‍ ഓമനക്കൊപ്പം ജോലി ചെയ്തിരുന്നു സ്ത്രീകള്‍ക്കും പരിക്കേറ്റു. നാടന്‍ ബോംബാണ് പൊട്ടിത്തെറിച്ചത്.