ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ കി​ളി​യ​ന്ത​റ​യി​ല്‍ കാ​റി​ല്‍ ഒ​ളി​പ്പി​ച്ച് ക​ട​ത്തു​ക​യാ​യി​രു​ന്ന 60 വെ​ടി​യു​ണ്ട​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.
ആ​റു പാ​ക്ക​റ്റു​ക​ളി​ലാ​യി ക​ട​ത്തി​യ വെ​ടി​യു​ണ്ട​ക​ളാ​ണ് ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ ചെ​ക്ക്പോ​സ്റ്റി​ല്‍ വ​ച്ച് എ​ക്സൈ​സ് പി​ടി​ച്ച​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ല്ല​ങ്കേ​രി മ​ച്ചൂ​ര്‍​മ​ല സ്വ​ദേ​ശി പ്ര​മോ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
ആ​ള്‍​ട്ടോ കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണ് എ​ക്സൈ​സ് ഇ​ന്‍​സ്​പെ​ക്ട​ര്‍ ബി. ​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ണ്ടെ​ടു​ത്ത​ത്.
കാ​റി​ന്‍റെ ഡി​ക്കി​ക്ക​ടി​യി​ല്‍ ഒ​ളി​പ്പി​ച്ചു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു വെ​ടി​യു​ണ്ട​ക​ള്‍. നാ​ട​ന്‍ തോ​ക്കി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ടി​യു​ണ്ട​ക​ളാ​ണ് ഇ​വ​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.