കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ് ; ശരണ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Tuesday, February 25, 2020

കണ്ണൂർ : തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ശരണ്യയെ കോടതി ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ ജുഡീഷ്യൽ രണ്ടാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. ശരണ്യയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യും. ശരണ്യയുമായി അടുപ്പമുണ്ടായിരുന്ന വാരം സ്വദേശിയ്ക്ക് കൊലയിൽ പങ്കില്ലെന്നാണ് പൊലീസിൻ്റെ നിഗമനം.

ഇയാളെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ഇരുവരെയും ഒപ്പമിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിൻ്റെ തിരുമാനം. ഇയാളെ ഇന്നലെയും ചോദ്യം ചെയ്തിരുന്നു. ഇവർ തമ്മിലുള്ള ഫോൺ കോൾ രേഖകളും ഫോൺ സന്ദേശങ്ങളും പോലീസ് പരിശോധിച്ചിരുന്നു.

കണ്ണൂർ തയ്യിലെ ശരണ്യ- പ്രണവ് ദമ്പതികളുടെ ഒന്നര വയസുള്ള മകൻ വിയാന്റെ മൃതദേഹമാണ് ഒരാഴ്ചക്കു മുൻപ് രാവിലെ കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. കടൽ ഭിത്തിക്കിടയിലെ പാറക്കൂട്ടത്തിനിടയിൽ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

ഞായറാഴ്ച ശരണ്യയുടെ വീട്ടിലാണ് പ്രണവ് കഴിഞ്ഞിരുന്നത്. പ്രണവിനൊപ്പമായിരുന്നു കുഞ്ഞ് ഉറങ്ങിയിരുന്നത്. പുലർച്ചെ കുഞ്ഞിനെ കാണാതായതായി ശരണ്യ പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ മൃതദേഹം വീടിനടുത്തുള്ള കടപ്പുറത്ത് കണ്ടെത്തിയത്.

×