അമ്മ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയില്‍, മകള്‍ കഴുത്തില്‍ കയര്‍ മുറുക്കി ഭിത്തിയില്‍ ചാരിയ നിലയിലും ; ദുരൂഹ മരണത്തില്‍ യുവതിയുടെ കാമുകനെ ചോദ്യം ചെയ്യും

New Update

കണ്ണൂര്‍ : കണ്ണൂര്‍ നടുവില്‍ പുല്ലംവനത്ത് അമ്മയും മകളും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ കാമുകനെ പൊലീസ് ചോദ്യം ചെയ്യും. യുവാവിനോട് ഹാജരാകാന്‍ തളിപ്പറമ്പ് ഡിവൈഎസ്പി നിര്‍ദേശിച്ചു. കല്ല മനോജിന്റെ ഭാര്യ സജിത (34), മകള്‍ അഭിനന്ദന (9) എന്നിവരാണ് കഴിഞ്ഞ 16 ന് വൈകീട്ട് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

സജിതയെ ഷവറിന്റെ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലും അഭിനന്ദനയെ കഴുത്തില്‍ കയര്‍ മുറുക്കി കുളിമുറിയുടെ ചുവരില്‍ ചാരി നില്‍ക്കുന്ന നിലയിലുമാണ് കാണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണും കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഫോണ്‍ വിളികള്‍ സംബന്ധിച്ച രേഖകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. അതിനിടെ സജിതയുമായുള്ള ബന്ധം അറിഞ്ഞ് കുടുംബവഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് യുവാവിന്റെ ഭാര്യ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

ഇവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഭാര്യക്കൊപ്പം അവിടെയായതിനാല്‍ തിരിച്ചെത്തിയശേഷം ചോദ്യം ചെയ്യലിന് ഹാജരാകാമെന്ന് യുവാവ് പൊലീസിനെ അറിയിച്ചു. ചോദ്യം ചെയ്യലിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

hang death suicide report
Advertisment