കണ്ണൂരില്‍ ദമ്പതികളുടെ മരണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് ;ഭാര്യയുടേത് കൊലപാതകം

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, February 23, 2020

കണ്ണൂര്‍: കണ്ണൂര്‍ മൂഴക്കുന്നില്‍ ദമ്പതികളെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്.

പുവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജോതി എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ജ്യോതിയെ കഴുത്ത് ഞെരിച്ച്‌ കൊന്ന ശേഷം മോഹന്‍ദാസ് തൂങ്ങി മരിച്ചതാണെന്നാണ് കണ്ടെത്തല്‍. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസമാണ് മോഹന്‍ദാസിനെയും ഭാര്യ ജ്യോതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മോഹന്‍ദാസിനെ ഉത്തരത്തില്‍ തൂങ്ങിയ നിലയിലും ജ്യോതിയെ താഴെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

മദ്യപാനിയായ മോഹന്‍ദാസ് ഭാര്യ ജ്യോതിയെ മദ്യപിച്ച്‌ എത്തി മര്‍ദ്ദിക്കുന്നത് പതിവായിരുന്നെന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണം തുടരുന്നു.

×