കുവൈറ്റ് :കണ്ണൂർ എസ്പാറ്റസ് അസോസിയേഷൻ കോലത്ത്നാട് മഹോത്സവം 2019 നോട് അനുബന്ധിച്ചു നടത്തിയ കിയ സ്റ്റാർസിംഗർ മത്സര വിജയികളായ കുട്ടികൾക്കുള്ള അവാർഡുകളും റാഫിൾ കൂപ്പൺ സമ്മാനങ്ങളും സാല്മിയ സെൻട്രൽ ഹാൾ ഓഡിറ്റോറിയത്തിൽ വച്ചു വിതരണം ചെയ്തു .
പ്രെസിഡന്റ് ഷെറിൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ മാധ്യമ പ്രവർത്തകൻ സാം പയ്നാമൂട് മുഖ്യതിഥിയായി പ്രവാസികളായ കുട്ടികളിലെ കലാ വാസനയെ പ്രോത്സാഹിപ്പിക്കാനും അവരെ നാളെയുടെ വക്താക്കളാക്കി മാറ്റാനും കണ്ണൂർ കിയ സംഘടന നടത്തി വരുന്ന വേറിട്ട പ്രവർത്തനങ്ങൾ പ്രശംസാവഹമാണെന്നു അദ്ദേഹം പറഞ്ഞു .
സ്റ്റാർ സിംഗർ വിജയികളായ റൂത്ത് ആൻ ,ദേവിക വിജികുമാർ ,നവനീത് കൃഷ്ണ തുങ്ങിയവർ സാം പയ്നാമൂട് നിന്നും ക്യാഷ് അവാർഡുകൾ ഏറ്റുവാങ്ങി . റാഫിൾ കൂപ്പൺ നറുക്കെടുപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജയരാമൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് നൽകുന്ന 8ഗ്രാം സ്വർണ്ണ നാണയത്തിനു അർഹനായി .
പ്രോഗ്രാം കൺവീനർ സന്തോഷ് കുമാർ ,ജോയ്ആലുക്കാസ് എക്സ്ചേഞ്ച് മാനേജർ അസീസ് ,സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര ,മ്യൂസിക് ഡയറക്ടർ ഷനോജ് ,മധുകുമാർ മാഹി ,പ്രദീപ് ,മനോഹരൻ ,ശ്രീജിത്ത് ,വിനോദ് ,ഡൊമിനിക് ,ജയകുമാരി തുടങ്ങിയവർ ആശംസകളർപ്പിച്ചു .
തുടർന്ന് സ്റ്റാർ സിംഗർ വിജയികളായ കുട്ടികളുടെ സംഗീത വിരുന്നും അരങ്ങേറി . ജനറൽ സെക്രട്ടറി അജിത് കുമാർ സ്വാഗതവും ട്രെഷറർ പുഷ്പരാജൻ നന്ദിയും രേഖപ്പെടുത്തി