മേയര്‍ക്കെതിരെയുള്ള കയ്യേറ്റം; കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ഉച്ചവരെ യുഡിഎഫ് ഹര്‍ത്താല്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Wednesday, February 19, 2020

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് നാളെ ഉച്ച വരെ യുഡിഎഫ് ഹര്‍ത്താല്‍. മേയര്‍ക്കെതിരെയുള്ള കയ്യേറ്റത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വനം ചെയ്തിരിക്കുന്നത്. കണ്ണൂര്‍ നഗരസഭയുടെ കൗണ്‍സില്‍ യോഗത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍തമ്മില്‍ സംഘര്‍ഷം. ഏറ്റുമുട്ടലില്‍ ഇടത് കൗണ്‍സിലര്‍മാര്‍ മേയര്‍ സുമ ബാലകൃഷ്ണനെ മര്‍ദിച്ചുവെന്നാരോപിച്ച്‌ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രംഗത്തു വന്നു.

ചില ഇടത് കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് തന്നെ തടയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന് സുമ ബാലകൃഷ്ണനും പറഞ്ഞു . പരിക്കേറ്റ മേയര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് . മേയറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ് നാളെ കണ്ണൂര്‍ നഗരത്തില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കും . നാളെ ഉച്ച വരെയാണ് ഹര്‍ത്താല്‍.

കണ്ണൂര്‍ നഗരസഭയിലെ ജീവനക്കാര്‍ കോര്‍പറേഷന്‍ മന്ദിരത്തിന് പുറത്ത് ഡെപ്യൂട്ടി മേയര്‍ക്കെതിരെ സമരം നടത്തുന്നുണ്ട്. ഈ വിഷയം ഇടതു കൗണ്‍സിലര്‍മാര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചതിന് പിന്നാലെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു .

തങ്ങളെ മര്‍ദ്ദിച്ചു എന്നാരോപിച്ച്‌ ഇടത്-വലത് കൗണ്‍സിലര്‍മാര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.കണ്ണൂര്‍ നഗരസഭയിലെ ഇടതു കൗണ്‍സിലര്‍മാര്‍ തന്നെ വള‍ഞ്ഞിട്ട് ആക്രമിച്ചെന്ന് മേയര്‍ സുമ ബാലകൃഷ്ണന്‍ പറഞ്ഞു.

×