New Update
കണ്ണൂര്‍: ഒന്നരവയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ കണ്ണൂര്‍ തയ്യലില്‍ സ്വദേശിനി ശരണ്യ റിമാന്‍ഡില്‍. ശരണ്യയെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. മജിസ്ട്രേറ്റിനു മുന്നിലേക്ക് കൊണ്ടുപോകുന്നതിനിടെ കുറ്റകൃത്യം ചെയ്തതില്‍ കുറ്റബോധമുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് 'ഉണ്ട്' എന്നായിരുന്നു ശരണ്യയുടെ മറുപടി.
Advertisment
രാവിലെ തെളിവെടുപ്പിനായി ശരണ്യയെ ഇന്നു വീട്ടില്‍ എത്തിച്ചിരുന്നു. ശരണ്യക്കെതിരെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. വന്‍ പൊലീസ് സുരക്ഷാ സന്നാഹങ്ങളുമായാണ് പൊലീസ് ശരണ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നത്. പ്രതിഷേധം ശക്തമായതോടെ 20 മിനിറ്റ് കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാക്കി പൊലീസ് മടങ്ങി.