കണ്ണൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. ചക്കരക്കൽ ഇരുവേരിയിൽ 1.510 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എയുമായി പി.വി. റെനീസാണ് പിടിയിലായത്.
/sathyam/media/post_attachments/3GBp7TacL46RmK93lpJd.jpg)
എൻ.ഡി.പി.എസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു. പ്രതി മുമ്പും ചക്കരക്കൽ പോലീസ് സ്റ്റേഷനിലും കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും സമാനമായ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയായിരുന്നു. ചക്കരയ്ക്കൽ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്.