ആലച്ചേരി: കണ്ണൂർ ആലച്ചേരിയിൽ നീന്തൽ പരിശീലനത്തിനിടയിൽ യുവാവ് മുങ്ങി മരിച്ചു. ആലച്ചേരി എടക്കോട്ട വരിക്കോളിൽ സദാനന്ദന്റെയും ബിന്ദുവിന്റെയും മകൻ സിബിൻ (23) ആണ് മരിച്ചത്.
/sathyam/media/post_attachments/9Bl8HoRfeXVjzvPge1Y3.jpg)
ഇന്ന് രാവിലെ പുത്തലത്തെ കോളയാട് പഞ്ചായത്ത് കുളത്തിൽ നീന്തൽ പരിശീലനത്തിന് ഇടയിലാണ് അപകടം. നീന്തൽ തീരെ വശമില്ലാത്ത സിബിൻ കൂട്ടുകാർ ട്യൂബ് എടുക്കാൻ പോയ സമയത്താണ് അപകടത്തിൽ പെട്ടതെന്ന് കൂടെയുള്ളവർ പറയുന്നു.
ഇവരുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് മൃതദേഹം പുറത്തെടുത്തത്.