30
Wednesday November 2022
കേരളം

അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ കയറി; ദേഹം മുഴുവൻ ഷാൾ മൂടി മുടി വെട്ടുന്നതിനിടെ കോടിയേരി അവിടെ എത്തി, എന്റെ കൈ പിടിച്ച് വോട്ടു ചോദിച്ചു; അപ്പോൾ ബാർബർ കോടിയേരിയോട് ആള് ആരാണെന്ന് നോക്കാൻ പറഞ്ഞു; അതു ഞാൻ ആണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി; പ്രസംഗത്തിലും പുറമെയും വലിയ ഭീകരനാണെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു കോടിയേരി എന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Sunday, October 2, 2022

കണ്ണൂര്‍: അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയും മുന്‍ ആഭ്യന്തരമന്ത്രിയുമായി കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍.

2006ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തലശ്ശേരിയിൽ ഞങ്ങൾ പരസ്പരം മത്സരിച്ചപ്പോൾ ആളറിയാതെ കോടിയേരി എന്നോട് വോട്ടു ചോദിച്ച ഒരു ഓർമയുണ്ട് മനസിൽ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തലശ്ശേരി ബിഷപ് മരണപ്പെട്ട ദിവസമായിരുന്നു അത്. അവധി കിട്ടിയ ദിവസം മുടി വെട്ടാൻ ഡ്രൈവറെ കാറിലിരുത്തി ഞാൻ തനിച്ച് ബാർബർ ഷോപ്പിൽ കയറി.

ദേഹം മുഴുവൻ ഷാൾ മൂടി മുടി വെട്ടുന്നതിനിടെ കോടിയേരി അവിടെ എത്തി. എന്റെ കൈ പിടിച്ച് വോട്ടു ചോദിച്ചു. അപ്പോൾ ബാർബർ കോടിയേരിയോട് ആള് ആരാണെന്ന് നോക്കാൻ പറഞ്ഞു. അതു ഞാൻ ആണെന്നു തിരിച്ചറിഞ്ഞപ്പോൾ ഒരു പൊട്ടിച്ചിരിയായിരുന്നു കോടിയേരിയുടെ മറുപടി.

പ്രസംഗത്തിലും പുറമെയും വലിയ ഭീകരനാണെന്നു തോന്നുമെങ്കിലും ഉള്ളിൽ നിറയെ സ്നേഹമുള്ള ഒരു മനുഷ്യനായിരുന്നു കോടിയേരി എന്നാണ് എന്റെ അനുഭവം. ഞാൻ 1978 മുതൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അന്ന് ഡിവൈഎഫ്ഐ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കളെന്ന നിലയിൽ ഞങ്ങൾ തമ്മിൽ അന്നേ പരിചയം ഉണ്ടായിരുന്നെങ്കിലും കൂടുതൽ അടുക്കുന്നത് തലശ്ശേരിയിലെ തിരഞ്ഞെടുപ്പ് കാലത്താണ്. അദ്ദേഹം ആഭ്യന്തരമന്ത്രി ആയപ്പോഴും ആ സൗഹൃദം തുടർന്നു.

അസുഖ ബാധിതനായപ്പോൾ 2 മാസം മുൻപ് കാണാൻ വരുന്നു എന്നു പറഞ്ഞപ്പോൾ വരണ്ട എന്നു പറഞ്ഞു തടഞ്ഞത് കോടിയേരി തന്നെയാണ്. രോഗബാധിതനായ, ക്ഷീണിതനായ തന്നെ മറ്റുള്ളവർ കാണുന്നതിൽ അദ്ദേഹത്തിനു താൽപര്യക്കുറവുണ്ടായിരുന്നു എന്നാണു മനസിലാക്കുന്നത്.

തലശ്ശേരിയിൽ മത്സരിക്കുന്ന സമയത്ത് ഞാൻ തലശ്ശേരി ഗസ്റ്റ് ഹൗസിലാണു താമസിച്ചത്. സ്ഥാനാർഥി എന്ന നിലയിൽ ഞാൻ ഗസ്റ്റ് ഹൗസിൽ താമസിക്കരുത് എന്ന് രാഷ്ട്രീയ എതിരാളികൾ പറഞ്ഞു. നോമിനേഷൻ നൽകുന്നതിനു മുൻപാണ് അതെന്നതിനാൽ ഗസ്റ്റ് ഹൗസിൽ താമസിക്കുന്നതിനു നിയമ തടസ്സം ഉണ്ടായിരുന്നുമില്ല.

വിഷയം കോടിയേരിയോടു പറഞ്ഞപ്പോൾ താൻ ഇവിടെ നിന്നു പോകാനൊന്നും ഉദ്ദേശമില്ലേ എന്ന് തിരിച്ചു ചോദിച്ചു. ഞാൻ ഇവിടെ ഒരു വീട് വാടകയ്ക്കെടുത്തിട്ടുണ്ട് ഇനി എംഎൽഎ ആയാൽ താമസിക്കാൻ എന്നു ഞാൻ മറുപടി നൽകി. എങ്കിൽ താൻ ഇവിടെ നിന്നു പെട്ടിയിലേ പോകത്തുള്ളൂ എന്നായിരുന്നു കോടിയേരിയുടെ തമാശ നിറഞ്ഞ മറുപടി. പക്ഷേ ശക്തമായ മത്സരം തന്നെ ഞാൻ അവിടെ കാഴ്ച വച്ചു. ഇടതുപക്ഷത്തിന് കാൽ ലക്ഷത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നത് 8000 ആയി കുറയ്ക്കാൻ കഴിഞ്ഞു.

വാശിയേറിയ മത്സരമായിരുന്നു അതെന്നു പിന്നീട് കോടിയേരി തന്നെ സമ്മതിച്ചു. സ്നേഹവും ഭീഷണിയും ഒരുപോലെ പങ്കു വച്ചതായിരുന്നു ആ തിരഞ്ഞെടുപ്പ്.മത്സരശേഷവും ആ സൗഹൃദം തുടർന്നു. 2018ൽ എന്റെ മകന്റെ വിവാഹത്തിന് കോടിയേരിയും ഭാര്യ വിനോദിനിയും വീട്ടിൽ വന്ന് ഏറെ നേരം സംസാരിച്ചിരുന്നു. അവസാനമായി ഒന്നു കാണണമെന്ന ആഗ്രഹം കോടിയേരി തന്നെ തടഞ്ഞതിനാൽ നടന്നില്ല.

More News

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. ആലപ്പുഴ കായംകുളം പുതുപ്പള്ളി തെക്ക് എഴുത്തുപള്ളില്‍ പരേതരായ രാഘവന്‍ ഉണ്ണിത്താന്റെയും രത്നമ്മയുടെയും മകന്‍ ഗോപകുമാര്‍ (48) ആണ് മരിച്ചത്. 10 വർഷമായി ഷാർജയിൽ ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ശ്രീജ. മകള്‍: ഗോപിക. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടില്‍ കൊണ്ടുപോകും.

കൊച്ചി: ലോകത്തിലെ മുന്‍നിര മെക്സിക്കന്‍-പ്രചോദിത റസ്റ്റോറന്റ് ബ്രാന്‍ഡായ ടാക്കോ ബെല്‍, നിലവിലുള്ള വൈവിധ്യമാര്‍ന്ന മെനുവിലേക്ക് ചീസി ജി ടാക്കോ എന്ന രുചികരമായ പുതിയ ടാക്കോ അവതരിപ്പിച്ചു. പുത്തന്‍ ചീസി ജി ടാക്കോ, മൃദുവും മൊരിഞ്ഞതുമാണ്. ചൂടുള്ള, മൃദുവായ ഫ്ലാറ്റ് ബ്രെഡ്, രുചികരമായ സ്റ്റഫിംഗ്, സെസ്റ്റി റാഞ്ച് സോസ്, ക്രിസ്പി ലെറ്റിയൂസ് എന്നിവ നിറഞ്ഞ ക്രഞ്ചി ടാക്കോ, ത്രീ ചീസ് മിശ്രിതം കൊണ്ട് ലെയേര്‍ഡ് ചെയ്ത് പൊതിഞ്ഞിരിക്കുന്നു. ചീസി ജി ടാക്കോ അണ്‍ലിമിറ്റഡ് പെപ്‌സിക്കൊപ്പം ഇന്ത്യയിലുടനീളമുള്ള എല്ലാ ടാക്കോ […]

കുവൈറ്റ്: എൻ ബി കെ മാരത്തൺ ഡിസംബർ 10 ശനിയാഴ്ച ഗൾഫ് സ്ട്രീറ്റിൽ നടക്കുമെന്ന് നാഷണൽ അസംബ്ലി അംഗം ആലിയ അൽ ഖാലിദ് പറഞ്ഞു. നാഷനൽ ബാങ്ക് ഓഫ് കുവൈറ്റ് മാരത്തണിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനും ബാങ്കുമായി ബന്ധപ്പെട്ടവരുമായുള്ള ഏകോപനത്തിനും പെട്ടെന്നുള്ള പ്രതികരണത്തിന് ആഭ്യന്തര മന്ത്രാലയത്തിനും ആഭ്യന്തര മന്ത്രിക്കും ട്രാഫിക് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിക്കും നന്ദി പറയുന്നു എന്നും ആലിയ അൽ ഖാലിദ് കൂട്ടിച്ചേർത്തു. ഈ ശ്രമങ്ങളും കക്ഷികൾ തമ്മിലുള്ള ഈ സഹകരണവും പല പ്രശ്‌നങ്ങളും പരിഹരിക്കുന്നതിൽ ഫലപ്രദവും പ്രധാനപ്പെട്ടതുമായ […]

അറ്റ്ലാന്റ: സഭയും സമുധായാവും കൈകോർത്തു, പള്ളിയും സംഘടനയും ഒറ്റകെട്ടായി, സഹകരിച്ചു പോകുന്നതിൽ അഭിമാനക്കൊള്ളുന്ന അറ്റ്ലാന്റയിലെ ക്നാനായക്കാരുടെ സംഘടനയായ കെ സി എ ജി യുടെ അമരത്തിലേക്കു 12 അംഗഎക്സിക്യൂട്ടീവ് കമ്മിറ്റി സത്യ പ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റുവാങ്ങി. നവംബർ  26 ന്, ഹോളി ഫാമിലി ക്നാനായ പള്ളിയിൽ, താങ്ക്സ്ഗിവിങ് കുർബാനക്ക് ശേഷം, വികാരി ബിനോയ് നാരമംഗലത് അച്ഛന്റെ സാന്നിത്യത്തിൽ നടന്ന സാധ്യപ്രതിജ്ഞാച്ചടങ്ങിൽ, മുൻ പ്രസിഡന്റ് ജാക്സൺ കുടിലിൽ അധ്യഷൻ വഹിക്കുകയും, ലൈസൻ ബോർഡ് ചെയർ  മീന സജു വട്ടകുന്നത് സാധ്യപ്രതിജ്ഞ […]

എം.എസ്.എസ്.മുൻ ജില്ലാ പ്രസിഡൻ്റും, വൈ.എം.എം.എ.എൽ പി സ്ക്കൂൾ മാനേജറും, ആലപ്പുഴയിലെ സാമൂഹ്യ സാംസ്ക്കാരിക പ്രവർത്തകനുമായിരുന്ന എം.ജെ.അബ്ദുൽ റഹുമാൻ സേട്ട് നിര്യാതനായി. ആലപ്പുഴ ബീച്ച് റഹീം റസിഡൻസി ഇദ്ദേഹത്തിൻ്റെ താണ്. നാളെ 1,12 ,2022 രാവിലെ 9 മണിക്ക് പുല്ലേപ്പടി ജുമുആ മസ്ജിദിൽ സംസ്ക്കാരം

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു. അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് […]

തൊടുപുഴ: ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സമാപിച്ചു. സീനിയർ ജൂനിയർ യൂത്ത് ഇൻറർ ക്ലബ് എന്നീ ഇനങ്ങളിലായി പുരുഷ വനിതാ കായികതാരങ്ങൾ പങ്കെടുത്തു. ഏകദേശം 1200 ഇൽ പ്പരം താരങ്ങളാണ് വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് മത്സരത്തിൽ മാറ്റുരച്ചത്. ഇടുക്കി ജില്ല വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്റെയും ന്യൂമാൻ വെയിറ്റ്ലിഫ്റ്റിംഗ് അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ 1338 പോയിൻ്റ് കരസ്ഥമാക്കി തൃശ്ശൂർ ജില്ല ഓവറോൾ ചാമ്പ്യന്മാരായി. കോഴിക്കോട് ജില്ല 1207 പോയൻ്റുമായി […]

ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയും, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാ പ്പോലീത്തായും ആയിരുന്ന ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്തായുടെ പത്താമത് ദുക്‌റോനോ ഡിസംബര്‍ 9-10 തിയ്യതികളില്‍ ന്യൂയോര്‍ക്ക് ചെറി ലെയ്ന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കൊണ്ടാടുന്നു. ഡിസംബര്‍ 9 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഫിലാഡല്‍ഫിയ സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്ത് തോമസിന്റെ നേതൃത്വത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് സുവിശേഷ പ്രസംഗവും […]

എടത്വ: തലവടി ചുണ്ടൻ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്.അമരത്തിനും വില്ലിനും ഉപയോഗിക്കാനുള്ള പലക തയ്യാറാക്കുന്നത് പുതുതലമുറയ്ക്ക് കൗതുകമാകുന്നു. കണ്ണടച്ച് തുറക്കുന്നതിന് മുമ്പ് യന്ത്രങ്ങൾ ഉപയോഗിച്ച് തടികൾ അറത്തു മാറ്റുന്ന കാലഘട്ടത്തിലാണ് ഇപ്രകാരം കൃത്യതയോടും സൂഷ്മതയോടും തടി അറക്കുന്നത്. 2022 ഏപ്രിൽ 14ന് ആണ് 120-ൽ അധികം വർഷം പഴക്കമുള്ള തടി മാലിപ്പുരയിൽ എത്തിച്ചത്. ചുണ്ടൻ വള്ള തടിക്ക് പ്രൗഢഗംഭീരമായ സ്വീകരണം വിവിധ കേന്ദ്രങ്ങളിൽ നല്കിയിരുന്നു.നിർമ്മാണ ത്തിന് ആവശ്യമായ തടി യന്ത്രം ഉപയോഗിച്ച് കാലടി മില്ലിൽ അറത്തിരുന്നു.ഉളികുത്ത് കർമ്മം ഏപ്രിൽ […]

error: Content is protected !!