കണ്ണൂര്‍: തൊപ്പി എന്ന യൂട്യൂബർ മൂലമുണ്ടായ വിവാദസംഭവങ്ങളെ മുൻനിർത്തി കുട്ടികൾക്കിടയിൽ ബോധവത്ക്കരണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇതിനായി പ്രത്യേക പ്രോജക്ട് തയാറാക്കുമെന്നും മന്ത്രി പറഞ്ഞു.
കുട്ടികൾക്കിടയിൽ ബോധവത്കരണം അത്യാവശ്യമാണ്. സ്‌കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണം നടത്തും. ഇത്തരം പരിപാടികൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും അതിനായി നിയമപരമായ എല്ലാ മാർഗങ്ങളും സ്വീകരിക്കുമെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്തരത്തിൽ പല വൃത്തികേടുകളും ഇവിടെ കാണിക്കപ്പെടുന്നുണ്ടെന്നും സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് ആരെയും എന്തും പറയാമെന്ന നിലപാടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
നിലവിൽ തൊപ്പിക്ക് തൊപ്പിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയിരിക്കുകയാണ്. എന്നാല്‍ തൊപ്പിക്ക് ഉടന്‍ തന്നെ പുറത്തിറങ്ങാന്‍ സാധിക്കില്ല. ഐടി ആക്ട് അനുസരിച്ച് കണ്ണൂര്‍ പൊലീസ് തൊപ്പിയുടെ മറ്റൊരു കേസെടുത്തതിനാല്‍ തൊപ്പിയെ കണ്ണപുരം പൊലീസിന് കൈമാറും. തൊപ്പിയുടെ രണ്ട് ഫോണുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി ആക്ടിലെ 57ആം വകുപ്പ് ചുമത്തിയാണ് കണ്ണപുരം പൊലീസ് കേസെടുത്തിരിക്കുന്നത്.