കണ്ണൂരില്‍ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാര്‍ഡ് കൈക്കലാക്കി പൊലീസുകാരന്‍ പണം കവര്‍ന്നു

ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Monday, April 19, 2021


കണ്ണൂർ: കണ്ണൂരിൽ മോഷ്ടാവിന്റെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്ബ് സ്റ്റേഷനിലെ സീനിയർ സിപിഒ ഇ എൻ ശ്രീകാന്താണ് മോഷ്ടാവിന്റെ അക്കൗണ്ടിൽ നിന്ന് അൻപതിനായിരം രൂപ കവർന്നത്.ശ്രീകാന്തിനെ സസ്‌പെന്റ് ചെയ്ത് അന്വേഷണത്തിന് റൂറൽ എസ്പി ഉത്തരവിട്ടു.

അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്ബർ കൈക്കലാക്കിയാണ് തട്ടിപ്പ് നടത്തിയത്. ഇയാൾക്കെതിരെ മോഷണത്തിന് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ റൂറൽ എസ്പിയോട് ഡിജിപി അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

എടിഎം കാർഡ് തട്ടിയെടുത്ത് എഴുപതിനായിരം രൂപ മോഷ്ടിച്ച ഗോകുൽ എന്നയാളെ ദിവസങ്ങൾക്ക് മുമ്ബ് തളിപ്പറമ്ബ് പൊലീസ് പിടികൂടിയിരുന്നു. പ്രതി പണം സഹോദരിയുടെ അക്കൗണ്ടിൽ നിക്ഷേപിച്ചതോടെയാണ് ആ എടിഎമ്മും പിൻ നമ്ബറും ശേഖരിച്ച്‌ പൊലീസുകാരൻ പണം തട്ടിയെടുത്തത്.

×