ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വം അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി

New Update

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ വ​ഴി​യി​ല്‍ നി​ന്നും ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി. പ​രീ​ക്ഷാ ചു​മ​ത​ല​ക​ളി​ല്‍ നി​ന്നും അ​ധ്യാ​പ​ക​നെ മാ​റ്റി നി​ര്‍​ത്തും. സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന് പ​രീ​ക്ഷ ക​ണ്‍​ട്രോ​ള​ര്‍ പ്രതികരിച്ചു.

Advertisment

publive-image

എ​ന്നാ​ല്‍ വീ​ട്ടി​ല്‍ വ​ച്ച്‌ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ശേ​ഷം ഉ​ത്ത​ര​ക്ക​ട​ലാ​സ് ബൈ​ക്കി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും വ​ഴി ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ധ്യാ​പ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം.

ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ബി​കോം ര​ണ്ടാം വ​ര്‍​ഷം പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് റോ​ഡ​രി​കി​ല്‍ നി​ന്നും കി​ട്ടി​യ​ത്. ഡി​സം​ബ​ര്‍ 23-ന് ​ന​ട​ന്ന പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യം ന​ട​ത്തി​യ ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് വ​ഴി​യി​ല്‍ കി​ട​ന്നി​രു​ന്ന​ത്.

kannur university
Advertisment