New Update
/sathyam/media/post_attachments/1lU7YpX5fsA38CpQjIfs.jpg)
കണ്ണൂർ: കണ്ണൂർ കുടിയാൻമലയിൽ 12 കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് ആക്കാട്ട് ജോസ് പിടിയിലായത്. പ്രതിക്കായി പൊലീസ് ഒത്തുകളിക്കുന്നു എന്നാരോപിച്ച് കുട്ടിയുടെ അമ്മ രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.
Advertisment
നവംബർ 19നാണ് അയൽക്കാരനായ ആക്കാട്ട് ജോസിനെതിരെ കുട്ടിയുടെ കുടുംബം കുടിയാൻ മല പൊലീസിൽ പരാതി നൽകിയത്. റബർ ടാപ്പിംഗ് തൊഴിലാളികളായ മാതാപിതാക്കൾ പുലർച്ചെ ജോലിക്ക് പോയ സമയത്ത് ഇയാൾ വീട്ടിൽ അതിക്രമിച്ച് കടന്ന് 12 കാരിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി വിശദമായ മൊഴിയെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി ബലാത്സംഗത്തിന് ഇരയായെന്ന് വ്യക്തമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us