യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല;   മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥ; എന്തൊക്കെ സംഭവിച്ചാലും എൽഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല; മാണി സി കാപ്പൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

പാലാ: യു ഡി എഫിലെ അവസ്ഥെക്കുറിച്ച് മാണി സി കാപ്പൻ. അസ്വസ്ഥതകളുണ്ടെന്ന് പാലാ എം എൽ എ മാണി സി.കാപ്പൻ പറഞ്ഞു. യു ഡി എഫ് പരിപാടികളൊന്നും അറിയിക്കുന്നില്ല.

Advertisment

publive-image

മുന്നണിയിൽ സംഘാടനം ഇല്ലാത്തതിനാൽ ആർക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയെന്നും കാപ്പൻ പറഞ്ഞു. എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധയില്ല. ഇങ്ങനെയൊക്കെ ആണേലും മുന്നണി മാറ്റം ഉദിക്കുന്നില്ല എന്നും കാപ്പൻ പറഞ്ഞു.

രമേശ് ചെന്നിത്തല സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുമ്പോൾ അത് ഉന്നയിക്കേണ്ടത് താനെന്ന് വി.ഡി.സതീശൻ പറയുന്നു. ഇതെല്ലാം സംഘാടനം ഇല്ലാത്തതിന്‍റെ പ്രശ്നമാണ്. യുഡിഎഫിലെ പല ഘടകകക്ഷികളും സംതൃപ്തരല്ല. എന്നാൽ എൽ ഡി എഫിൽ ഈ പ്രശ്നമില്ലെന്ന് കാപ്പൻ പറയുന്നു.ന്നാൽ എന്തൊക്കെ സംഭവിച്ചാലും എൽഡിഎഫിലേക്ക് തിരികെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല. യുഡിഎഫ് തിരുത്തി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം. കാപ്പൻ പറഞ്ഞു.

Advertisment