/sathyam/media/post_attachments/NOKc0KXxB3OsjNOKZJbu.jpg)
കോഴിക്കോട്: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്ത കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചു. കൊടുവള്ളി നഗരസഭയിലെ ചുണ്ടപ്പുറം ഡിവിഷനിലേക്കാണ് ഫൈസൽ മത്സരിക്കുന്നത്. അവസാന മണിക്കൂറിലാണ് കാരാട്ട് ഫൈസൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്.
കൊടുവള്ളിയിലെ ജനങ്ങൾ ഒപ്പമുണ്ടെന്നും 100 ശതമാനം വിജയം ഉറപ്പാണെന്നും ഫൈസൽ പ്രതികരിച്ചു. കാരാട്ട് ഫൈസലാണ് എൽഡിഎഫിന്റെ യഥാർഥ സ്ഥാനാർഥിയെന്നും ഔദ്യോഗിക സ്ഥാനാർഥി ഡമ്മിയാണെന്നും യുഡിഎഫ് ആരോപിച്ചു.