കരീന ഗര്‍ഭിണി! രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാരൊരുങ്ങി താരദമ്പതികള്‍

author-image
ഫിലിം ഡസ്ക്
New Update

രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ ഒരുങ്ങി ബോളിവുഡ് താരദമ്പതികളായ കരീന കപൂറും സെയ്ഫ് അലി ഖാനും. വാര്‍ത്താകുറിപ്പിലൂടെയാണ് ദമ്പതികള്‍ സന്തോഷവാര്‍ത്ത പുറത്തുവിട്ടത്.

Advertisment

കുടുംബത്തിലേക്ക് ഒരാള്‍ കൂടി വരുന്നു എന്ന വിവരം സന്തോഷത്തോടെ അറിയിക്കുകയാണ്. ആരാധകരുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നിങ്ങള്‍ക്ക് നന്ദി.- ഇരുവരും പറയുന്നു. മൂന്ന് വയസുകാരന്‍ തൈമൂറാണ് ഇരുവരുടേയും ആദ്യമകന്‍. അച്ഛനേയും അമ്മയേയും പോലെ കുട്ടിത്താരത്തിന് ആരാധകരും ഏറെയാണ്.

publive-image

കരീന ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകള്‍ കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കരീനയുടെ അച്ഛന്‍ രണ്‍ധീര്‍ കപൂര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. വാര്‍ത്തകള്‍ സത്യമാണെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും അങ്ങനെയാണെങ്കില്‍ താന്‍ വളരെ അധികം സന്തോഷവാനായിരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

തൈമൂര്‍ ജനിച്ചതിന് ശേഷം രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ കരീനയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നിരുന്നു. താനും സെയ്ഫും ജോലിയുമായി തിരക്കിലാണെന്നും അതിനാല്‍ രണ്ടാമത്തെ കുഞ്ഞിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നായിരുന്നു താരത്തിന്റെ പ്രതികരണം.

ആമിര്‍ ഖാന്‍ നായകനായി എത്തുന്ന ലാല്‍ സിങ് ഛദ്ദറിലാണ് കരീനയെ ഇനി കാണുക. ഡിസംബറിലാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസിനെ തുടര്‍ന്ന് 2021 ഡിസംബറിലേക്ക് നീട്ടുകയായിരുന്നു. ഭൂത് പൊലീസ്, ബണ്ടി ഓര്‍ ബബ്ലി 2 എന്നിവയാണ് സെയ്ഫിന്റെ പുതിയ ചിത്രങ്ങള്‍.

film news kareena kapoor
Advertisment