അഞ്ച് മാസങ്ങള്‍, ശക്തയായി മുന്നോട്ടുപോകുന്നു; അഞ്ചാം മാസത്തില്‍ അതിസുന്ദരിയായി കരീന; വൈറലായി പുതിയ കഫ്താന്‍ ചിത്രം

author-image
ഫിലിം ഡസ്ക്
Updated On
New Update

തൈമൂര്‍ ചേട്ടനാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് സെയിഫ് അലി ഖാന്‍- കരീന കപൂര്‍ ആരാധകര്‍. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് ഇരുവരും അറിയിച്ചതു മുതല്‍ താരകുടുംബത്തിലെ പുതിയ അതിഥിയെ വരവേല്‍ക്കാന്‍ ആരാധകരും ഒരുങ്ങി. ഇപ്പോഴിതാ ഗര്‍ഭകാലത്തെ പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് കരീന. സ്വിമ്മിങ് പൂളിനരികില്‍ സമയം ചിലവിടുന്ന ചിത്രമാണ് കരീന പങ്കുവച്ചത്.

Advertisment

publive-image

അഞ്ച് മാസങ്ങള്‍, ശക്തയായി മുന്നോട്ടുപോകുന്നു എന്നാണ് കരീന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ചെക്‌സ് ഡിസൈനിലുള്ള കഫ്താനാണ് ചിത്രത്തില്‍ കരീനയുടെ വേഷം.

ഒഴിവുസമയം ആസ്വദിക്കുകയാണ് താരമെന്നാണ് ചിത്രം സൂചിപ്പിക്കുന്നത്. നാല് ലക്ഷത്തിലധികം പേല്‍ ലൈക്ക് ചെയ്ത ചിത്രകം നിരവധി കമന്റുകളും നേടി. കരീന അതി സുന്ദരിയായിരിക്കുന്നെന്നാണ് കമന്റുകളിലേറെ.

kareena kapoor film news
Advertisment