Advertisment

കാർഗിൽ യുദ്ധത്തിൽ‌ പങ്കെടുക്കുന്നതിനായി 1,75,000 പൗണ്ടിന്റെ കൗണ്ടി ക്രിക്കറ്റ് കരാർ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് അക്തർ

New Update

കാർഗിൽ യുദ്ധത്തിൽ‌ പങ്കെടുക്കുന്നതിനായി 1,75,000 പൗണ്ടിന്റെ കൗണ്ടി ക്രിക്കറ്റ് കരാർ വേണ്ടെന്നു വച്ചിട്ടുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ഫാസ്റ്റ് ബോളർ ശുഐബ് അക്തർ. കാർഗിൽ യുദ്ധത്തിൽ പോരാടുന്നതിനായി ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റ് ടീമായ നോട്ടിങ്ങാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നു വച്ചത്. 1999ലാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കാർഗിൽ യുദ്ധം ഉണ്ടാകുന്നത്. സംഭവം നടന്ന് 20 വർഷങ്ങൾക്കു ശേഷമാണ് അക്തറിന്റെ വെളിപ്പെടുത്തൽ‌.

Advertisment

publive-image

രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയാറായിരുന്നെന്നും ഒരു പാക്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അക്തർ അവകാശപ്പെട്ടു. നോട്ടിങ്ങാമുമായി എനിക്ക് 1,75,000 പൗണ്ടിന്റെ കരാർ ഉണ്ടായിരുന്നു. 2002 ൽ എനിക്കു മറ്റൊരു വലിയ കരാർ കൂടി ലഭിച്ചു. കാർഗിൽ ഉണ്ടായപ്പോള്‍ ഞാൻ ഇതു രണ്ടും ഉപേക്ഷിച്ചു– അക്തർ ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു വെളിപ്പെടുത്തി.

ഞാൻ ലാഹോറിന്റെ പരിസരങ്ങളിൽ നിൽക്കുകയായിരുന്നു. അവിടെ എന്താണു ചെയ്യുന്നതെന്ന് ഒരു സൈനിക ജനറൽ എന്നോടു ചോദിച്ചു. യുദ്ധം തുടങ്ങാൻ പോകുകയാണെന്നും ഒരുമിച്ചു മരിക്കാമെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. കൗണ്ടികളുമായുള്ള കരാർ ഞാൻ വേണ്ടെന്നുവച്ചപ്പോൾ അവർ ഞെട്ടി. അത് എനിക്കു വിഷയമേ ആയിരുന്നില്ല. കശ്മീരിലെ എന്റെ സുഹൃത്തുക്കളെ വിളിച്ചു പോരാടാൻ ഞാനും തയാറാണെന്ന് അറിയിച്ചു– അക്തർ അവകാശപ്പെട്ടു.

1999 ജൂലൈ 26നാണു കാർഗിലിൽ കടന്നു കയറിയ പാക്ക് പട്ടാളത്തെ ഇന്ത്യൻ സേന തുരത്തിയത്. 527 ഇന്ത്യന്‍ ജവാന്മാരാണു പോരാട്ടത്തിൽ വീരമൃത്യു വരിച്ചത്. ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലും കൂടി 444 വിക്കറ്റുകളാണ് അക്തര്‍ ആകെ നേടിയിട്ടുള്ളത്.

കൂടാതെ രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ പന്തെറിഞ്ഞ താരമെന്ന റെക്കോർഡും അക്തറിന്റെ പേരിലാണ്. ക്രിക്കറ്റിൽനിന്നു വിരമിച്ച ശേഷം വിവാദ പരാമർശങ്ങളുടെ പേരിൽ അക്തർ പല തവണ വാർത്തകളിൽ‌ നിറഞ്ഞു.

shoib aktar
Advertisment