30
Friday September 2022

ആരാണ് സ്ഥാനാർത്ഥി? കരിമണ്ണൂരിൽ സ്ഥാനാർത്ഥി പട്ടിക ചോദ്യങ്ങൾ ഉയർത്തുമ്പോൾ

ന്യൂസ് ബ്യൂറോ, ഇടുക്കി
Thursday, November 19, 2020

ഇനിയും പൂർണ്ണമായും വ്യക്തത വരാത്ത സ്ഥാനാർത്ഥി പട്ടിക കരിമണ്ണൂരിന്റെ ജീവിതക്രമത്തിൽ ഒരു സ്വാധീനവും ചെലുത്തുന്നില്ല. എന്നാൽ പുറത്ത് വന്ന, കക്ഷികളോ കൂട്ടായ്മകളോ അവതരിപ്പിച്ചിരിക്കുന്ന, സ്ഥാനാർത്ഥികളുടെ അവതരണം നാട്ടിൽ അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. താൻ എന്തിനു വേണ്ടിയാണ് മൽസരിക്കുന്നത്, ഒരു ജനപ്രതിനിധി ആകുവാൻ ആഗ്രഹിക്കുന്നത് എന്ന് പറയുവാൻ കഴിയുന്ന സ്ഥാനാർത്ഥികളെ കരിമണ്ണൂരിൽ കാണുവാൻ കഴിയുന്നില്ല.

രാഷ്ട്രീയ കക്ഷികളുടെ ആശയദാരിദ്ര്യവും, വികസന കാഴ്ചപ്പാട് അവതരിപ്പിക്കുന്നതിലെ ദിശാബോധമില്ലായ്മയും, മൂടിവയ്ക്കപ്പെട്ട രാഷ്ട്രീയ നയവിശദീകരണവും എല്ലാം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ വലിയ പ്രഹസനമാക്കുകയാണ്. തൊടുപുഴ പ്രദേശത്ത് പി. ജെ. ജോസഫിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഐക്യജനാധിപത്യ മുന്നണിയും, സി.പി.ഐ. (എം) നിയന്ത്രിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും തമ്മിലാണ് കരിമണ്ണൂരിൽ പ്രധാന മത്സരം. ചില പഞ്ചായത്ത് നിയോജക മണ്ഡലങ്ങളിൽ എൻഡിഎ എന്ന രൂപത്തിൽ ബി.ജെ.പി. യും രംഗത്തുണ്ട്. ഇതിനുമപ്പുറം അനുകരണ അവിയൽ പ്രസ്ഥാനങ്ങളുടെ രൂപത്തിൽ ചില മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളും മൽസരിക്കുന്നു.

ആശയദാരിദ്രം

പള്ളിക്കാമുറി സുവിശേഷാലയം മുതൽ ഞറുക്കുറ്റി വളവു വരെയല്ല ലോകമെന്നും, വികസനവും സാധ്യതകളും അനന്തമാണെന്നും ചിന്തിക്കുന്ന ഒരു തലമുറയെ വളർത്തിയെടുക്കുന്നതിൽ കരിമണ്ണൂരിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പരാജയപ്പെട്ടു. പഞ്ചായത്ത് രാജ് നിയമത്തെക്കുറിച്ച്, പരിചയമുണ്ടെന്നൊ, പഠിക്കുമെന്നോ പറയുവാൻ പ്രാപ്തിയുള്ള സ്ഥാനാർത്ഥികളെ സുക്ഷ്മ പരിശോധനയിൽ കാണുവാൻ സാധിക്കില്ല. അഞ്ചു വർഷം ലഭിക്കുന്ന ശമ്പളത്തിനപ്പുറമായി, പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന നിയമങ്ങൾ നടപ്പിലാക്കുവാൻ പ്രതിജ്ഞാബദ്ധമാണ് എന്നു പറയുന്ന ഒരു തലവാചകവും കാണുവാൻ സാധിക്കുന്നില്ല.

എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നതല്ല ആവശ്യമെന്നും, പഞ്ചായത്ത് രാജ് നിയമങ്ങൾ നടപ്പിലാക്കുകയും, പരിസ്ഥിതി സംരക്ഷിച്ചുകൊണ്ട് സുസ്ഥിര വികസനം സാധ്യമാക്കുകയാണ് അടിസ്ഥാന ആശയം എന്നും പറയുന്ന ഒരു തരത്തിലുള്ള സംവാദവും നാട്ടിൽ കാണുവാനില്ല. ഇന്ന് വരെ പൊതു ആവശ്യങ്ങൾക്കായി ഒരു പരാതി പോലും നൽകാത്തവർ, പൊതുപ്രവർത്തന വേഷം കെട്ടുമ്പോൾ ജനാധിപത്യം അപഹസിക്കപ്പെടുകയാണ്.

വികസന കാഴ്ചപ്പാട്

ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യം, പാർപ്പിടം, സുരക്ഷ, പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ വികസന കാര്യങ്ങളിലെ കാഴ്ചപ്പാട് മുൻനിറുത്തി മൽസരിക്കുവാൻ ധൈര്യമുള്ള സ്ഥാനാർത്ഥികളോ, മുന്നണികളോ കരിമണ്ണൂരിൽ ഇല്ല. പരമ്പരാഗത വാചകകസർത്തിനപ്പുറം 2030ൽ കരിമണ്ണൂർ എങ്ങനെയിരിക്കണം എന്ന് പറയുന്ന ഒരു വികസന ബ്ലൂപ്രിന്റ് അവതരിപ്പിക്കുവാൻ ശേഷിയുള്ള ഒരു നേതൃത്വവും കരിമണ്ണൂരിൽ ഇല്ല. സ്ഥാനാർത്ഥികളായി ഇതിനകം രംഗപ്രവേശം ചെയ്തവരോ, ഇനി ആകുമെന്ന് പറഞ്ഞു കേൾക്കുന്നവരോ ഇതുവരെയും ഒരു വികസന സ്വപ്നം പങ്കുവച്ചതായോ അറിയില്ല.

കായികാരോഗ്യത്തിനും, മാനസികാരോഗ്യത്തിനും ഉതകുന്ന വിധത്തിൽ ഒരോ പ്രദേശങ്ങളിലെയും ജനങ്ങൾക്ക് ഉപകാരപ്രദമായ പൊതു മൈതാനങ്ങളോ, സുരക്ഷിതമായി നടക്കുവാൻ ഉതകുന്ന നടപ്പാതകളോ മറ്റു സൗകര്യങ്ങളോ ഒന്നും ചർച്ചാ വിഷയങ്ങൾ അല്ലായെന്നത് ഗൗരവകരമാണ്. പഞ്ചായത്തിലെ പൊതു വിദ്യാഭ്യാസ സംവിധാനങ്ങൾ പുതിയ ദിശാബോധത്തോടെ നടപ്പിൽ വരുത്തുവാനുള്ള ഒരു കാഴ്ചപ്പാട് ആരും പ്രകടിപ്പിച്ചു കാണുന്നില്ല.

മാലിന്യ നിർമാർജ്ജനവും, പരിസ്ഥിതിയും ഇവിടെ ചർച്ച ചെയ്യപ്പെടുന്നതേയില്ല. ഒരു നാടിന്റെ രാഷ്ട്രീയ ബലഹീനത സുവ്യക്തമാകുന്നത് പരിസ്ഥിതി ബോധത്തിനു പ്രാധാന്യം കൊടുക്കാത്തപ്പോഴാണ് എന്ന് രാഷ്ട്രീയ കക്ഷികളും മുന്നണികളും മനസ്സിലാക്കിയാൽ നല്ലത്. മുന്നണികളും, കക്ഷികളും ഈ കാഴ്ചപ്പാടിൽ പരാജയപ്പെടുമ്പോൾ, സ്ഥാനാർത്ഥികൾ എങ്കിലും ഇക്കാര്യത്തിൽ മുന്നോട്ട് വരണം എന്നത് വികസനം ആഗ്രഹിക്കുന്ന ഒരു നാടിന്റെ ആവശ്യമാണ്.

രാഷ്ട്രീയ നയം

ദേശീയ സംസ്ഥാന നേതാക്കളുടെ നേതൃത്വമോ, കക്ഷികളുടെ പൊതു നയങ്ങളോ കരിമണ്ണൂരിൽ ചർച്ചചെയ്യപ്പെടുന്നില്ല. ചുറ്റികയും അരിവാളും നക്ഷത്രവും ചിഹ്നത്തിൽ മൽസരിക്കുവാൻ ഒരു സ്ഥാനാർത്ഥി ഇല്ല എന്നത് സി.പി.ഐ.(എം) പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ അടിത്തറ വ്യക്തമാക്കുന്നതാണ്. ‘കൈ’ എന്നതാണ് തെരഞ്ഞെടുപ്പ് ചിഹ്നം എന്നും, കൈപ്പത്തി എന്നല്ലെന്നും അറിയാവുന്ന രാഷ്ട്രീയ വിദ്യാഭ്യാസം ഉള്ള കോൺഗ്രസുകാർ കരിമണ്ണൂരിൽ കുറവാണ്. രാഷ്ട്രീയ വിദ്യാഭ്യാസം കുറയുമ്പോൾ, രാഷ്ട്രീയ നയങ്ങൾ വ്യക്തമാക്കുവാൻ രാഷ്ട്രീയ കക്ഷിയുടെ പ്രവർത്തകർ അറച്ചു നിൽക്കും എന്നത് വ്യക്തമാണ്.

സ്ഥാനാർത്ഥി നിർണ്ണയ നയം പോലും, ജാതി – മത – കുടുംബ പശ്ചാത്തലം നോക്കി ആകുമ്പോൾ, പുരോഗമന രാഷ്ട്രീയം നോക്കുകുത്തിയാകുന്നു.

ഇത് പൂർണമായും അഞ്ച് വർഷം ശമ്പളം വാങ്ങുന്ന ഒരു തൊഴിലിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രൂപത്തിൽ ചുരക്കപ്പെട്ടുകഴിഞ്ഞു. സ്ഥാനാർത്ഥികളുടെ പൂർണ്ണ ചിത്രവും ചിഹ്നങ്ങളും 24 ന് മാത്രമേ പുറത്ത് വരൂ.

വാലെഴുത്ത്

കരിമണ്ണൂർ പഞ്ചായത്തിന്റെ അവസാനിച്ച കാലയളവിലെ പ്രസിഡന്റിനെ വിമർശിച്ചുകൊണ്ട് കോൺഗ്രസ് മുഖപത്രം വീക്ഷണ ത്തിൽ ഒരു ലേഖനം വരികയുണ്ടായി. ദേശീയതയുടെ ദിശാബോധം എന്ന തലവാചകമുള്ള വീക്ഷണം ദിനപ്പത്രത്തിന് കരിമണ്ണൂരിൽ എത്ര കോൺഗ്രസുകാർ വരിക്കാർ ഉണ്ട് എന്നത്,അല്ലെങ്കിൽ മൽസരിക്കുന്ന ഏതെല്ലാം സ്ഥാനാർത്ഥികൾ വരുത്തുന്നുണ്ട് എന്നത്, അതുമല്ലെങ്കിൽ വീക്ഷണത്തിന്റെ പ്രചാരത്തിന് ചുമതലപ്പെടുത്തിയിരുന്ന കരിമണ്ണൂരിലെ ഒരു സ്ഥാനാർത്ഥി എത്ര വരിക്കാരെ പുതുതായി ചേർത്തു എന്നത് ഒരു പരിശോധന വിഷയമായി കോൺഗ്രസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ സജീവമായ ചർച്ചയുണ്ട്.

ഇനിയുള്ള ദിവസങ്ങളിൽ കരിമണ്ണൂരിലെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച വാർത്തകൾ തുടർച്ചയായി സത്യം ഓൺലൈനിൽ ഉണ്ടാകും.

Related Posts

More News

മോഹൻലാലിന്റെ പുതിയ ആഡംബര കാരവാൻ സമൂഹമാധ്യമത്തിലൂടെ ഏറ്റെടുത്ത് ആരാധകർ. മോഹൻലാലിന്റെ ഇഷ്ടനമ്പരായ 2255 കാരവാനുവേണ്ടി സ്വന്തമാക്കുകയും ചെയ്തു.ബ്രൗൺ നിറമുള്ള കാരവാൻ വാഹനപ്രേമികളുടെ മനം കവരുകയാണ്. ഒാജസ് ഒാട്ടോമൊബൈൽസാണ് ഭാരത് ബെൻസിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയത്. അതേസമയംജീത്തു ജോസഫ് ചിത്രം റാമിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. റാം പൂർത്തിയാക്കിയ ശേഷം മോഹൻലാൽ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ ജോയിൻ ചെയ്യും.ജനുവരിയിൽ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഒക്ടോബർ 21ന് റിലീസ് […]

തിരുവനന്തപുരം: സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ കെഎസ്ആര്‍ടിസിയിലെ ഐ എന്‍ ടിയുസി ആഭിമുഖ്യത്തിലുള്ള ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു രംഗത്ത്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. 8 മണിക്കൂർ ഡ്യൂട്ടിയെ സംബന്ധിച്ച് ചിലർ തെറ്റിദ്ധാരണ പരത്തുന്നു. യൂണിയൻ നേതാവിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി ആരെങ്കിലും സമരം നടത്തിയാൽ അവരെ സഹായിക്കാൻ യൂണിയന് കഴിയില്ല. മാനേജ്മെന്റ് പ്രഖ്യാപിച്ച ഡയസ്നോൺ സർക്കാർ മുമ്പും അംഗീകരിച്ചിട്ടുണ്ട്. സമ്മർദ്ദത്തിന് സർക്കാർ വഴങ്ങില്ല. അഞ്ചാം തിയതിക്കുള്ളിൽ ശമ്പളം നൽകാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതാണ്.സമരം […]

നാഗർകോവിൽ: നിദ്രവിളിയിൽ അദ്ധ്യാപികയുടെ അഞ്ചര പവന്റെ മാല കവർന്നു. സ്വകാര്യ സ്കൂളിൽ അദ്ധ്യാപികയായ നിദ്രവിള ക്രാതർ സ്വദേശിനി പ്രമീളയുടെ മാലയാണ് കവർന്നത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. സ്കൂൾ കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ രണ്ടുപേർ പ്രമീളയെ ബൈക്കിൽ നിന്ന് തള്ളിയിട്ട ശേഷം കഴുത്തിൽ കിടന്ന അഞ്ചര പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബൈക്കിൽ കടന്ന് കളഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് നിദ്രവിള പൊലീസ് കേസെടുത്തു.

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ചത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന് അപർണയുടെ അച്ഛൻ വാസവൻ . ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം […]

ശിവകാർത്തികേയനെ നായകനാക്കി അനുദീപ് കെ.വി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം പ്രിൻസ് ദീപാവലിക്ക് റിലീസ് ചെയ്യും. ഒക്‌ടോബർ 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ തമിഴ് ടൂറിസ്റ്റ് ഗൈഡിന്റെ വേഷമാണ് ശിവകാർത്തികേയന്. തമിഴിലും തെലുങ്കിലുമാണ് ചിത്രീകരിച്ചത്. യുക്രെയ്‌ൻ താരം മറിയ ഗ്യാബോഷ്‌കയാണ് നായിക. സത്യരാജ്, പ്രേംജി അമരൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ശ്രീവെങ്കിടേശ്വരൻ സിനിമാസാണ് നിർമ്മാണം. ജി.കെ.വിഷ്ണു ഛായാഗ്രഹണവും എസ്. തമൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. അതേസമയം, ഏറ്റവും അവസാനം റിലീസ് ചെയ്ത ശിവകാർത്തികേയൻ ചിത്രങ്ങളായ […]

ജീവിതത്തിന്റെ മൂന്നിലൊന്നു ഭാഗവും നാം ഉറങ്ങുകയാണ്. ഉറക്കത്തിന്റെ നാലിൽ ഒരു ഭാഗം സ്വപ്നങ്ങൾക്കായി ചെലവഴിക്കുന്നു. അതായത് 2022ൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ശരാശരി ആയുർദൈർഘ്യമായ 73 വർഷത്തിൽ 6 വർഷം മാത്രമാണ് നമ്മൾ സ്വപ്നം കാണാൻ ഉപയോഗിക്കുന്നത്. എന്നാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ സുപ്രധാന പങ്കു നിർവഹിക്കുന്ന സ്വപ്നങ്ങളെക്കുറിച്ചും അവ എങ്ങനെ തലച്ചോറിൽ രൂപപ്പെടുന്നെന്നും തലച്ചോറിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് സ്വപ്നങ്ങൾക്കുള്ള പങ്കിനെക്കുറിച്ചും വളരെ പരിമിതമായ അറിവ് മാത്രമേ നമുക്കുള്ളൂ. തലച്ചോറിന്റെ ആരോഗ്യസ്ഥിതി മനസിലാക്കാൻ സ്വപ്നങ്ങളിലൂടെ കഴിയുമെന്ന് പഠനങ്ങൾ […]

കൊച്ചി: മട്ടാഞ്ചേരിയിൽ ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു. എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി […]

ഡല്‍ഹി: സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ നിയമനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനായുള്ള എ.ബി. പ്രദീപ് കുമാറിന്‍റെ നിയമനത്തിനെതിരെയായിരുന്നു ഹർജി. ചെയർമാനായി പ്രദീപ് കുമാറിനെ നിയമിച്ചത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നാരോപിച്ച് തിരുവനന്തപുരം പൂജപ്പുര സ്വദേശി കെ. എസ്. ഗോവിന്ദൻ നായരാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 23 അപേക്ഷകൾ ലഭിച്ചതിൽ ഹർജിക്കാരനടക്കം മതിയായ യോഗ്യതയുള്ള 17 പേരെ കണ്ടെത്തിയെങ്കിലും എട്ടുപേരെ മാത്രമാണ് ഇൻറർവ്യൂവിന് വിളിച്ചതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മതിയായ യോഗ്യതയുള്ളവരെ ഇൻ്റർവ്യൂ നടത്താതെ ഒഴിവാക്കാൻ […]

പാൻ ഇന്ത്യൻ താരമായി തിളങ്ങുന്ന ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് വെബ് സീരിസ് ഗൺസ് ആൻഡ് ഗുലാബ്സ് ടീസർ എത്തി. ഫാമിലിമാൻ വെബ് സീരിസുകളുടെ സൃഷ്ടാക്കളായ രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന സീരിസ് നെറ്റ് ഫ്ളിക്സിലൂടെയാണ് റിലീസ്. ദുൽഖർ സൽമാൻ ,രാജ് കുമാർറാവു, ഗൗരവ് ആദർശ് എന്നിവരു‌ടെ മൂന്ന് പ്രധാന കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കോമഡി ത്രില്ലറാണ് ഗൺസ് ആൻഡ് ഗുലാബ്സ്.ടീസറിൽ ദുൽഖകർ തിളങ്ങുമ്പോൾ വൻ പ്രതീക്ഷ പുലർത്തുകയാണ് ആരാധകർ.

error: Content is protected !!