കരിപ്പൂരില്‍ വിമാനത്തിന്‍റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണം പിടികൂടി

New Update

കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട. കരിപ്പൂരില്‍ വിമാനത്തിന്‍റെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണവും രണ്ട് യാത്രക്കാരില്‍ നിന്നായി 395 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Advertisment

publive-image

ദുബായില്‍ നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് ഒന്നേകാല്‍ കിലോ സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്. ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 172 ഗ്രാം സ്വര്‍ണവും മറ്റൊരു കേസില്‍ 11 ലക്ഷം വിലമതിക്കുന്ന 223 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ 716 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കാസര്‍ഗോഡ് സ്വദേശി അബൂബക്കറില്‍ നിന്നാണ് 35 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്.

karipoor gold capture
Advertisment