16 മ​ണി​ക്കൂ​റി​നു​ശേ​ഷം ക​രി​പ്പൂ​രി​ല്‍ വി​മാ​ന സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു

New Update

മ​ല​പ്പു​റം:അപകടത്തിനു ശേഷം കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ളം പൂ​ര്‍​ണ​മാ​യും പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യി. വി​മാ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ നി​ല​യി​ല്‍ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​താ​യും എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്റ്റ​ര്‍ അ​റി​യി​ച്ചു.

Advertisment

publive-image

വെ​ള്ളി​യാ​ഴ്ച രാ​ത്രി വി​മാ​നാ​പ​ക​ടം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് താ​ത്കാ​ലി​ക​മാ​യി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ച​ത്. 16 മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച​ത്.

അ​തേ​സ​മ​യം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട വി​മാ​നം ദി​ശ തെ​റ്റി​ച്ചാ​ണ് പൈ​ല​റ്റ് ഇ​റ​ക്കി​യ​തെ​ന്ന് എ​ടി​സി പ്രാ​ഥ​മി​ക റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. അ​പ​ക​ട​കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി ഡി​ജി​സി​എ നി​യോ​ഗി​ച്ച സം​ഘം ക​രി​പ്പൂ​രി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്.

karipoor service
Advertisment