കേരളം

വിപണിയില്‍ 30 കോടി രൂപയോളം മൂല്യമുള്ള 4 കിലോ ഹെറോയിനുമായി സാംബിയയില്‍ നിന്ന് എത്തിയ വിദേശ വനിത പിടിയില്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, September 22, 2021

കോഴിക്കോട്: വിപണിയില്‍ 30 കോടി രൂപയോളം മൂല്യമുള്ള 4 കിലോയിലേറെ ഹെറോയിനുമായി വിദേശ വനിത കോഴിക്കോട് വിമാനത്താവളത്തില്‍ ഡിആര്‍ഐയുടെ പിടിയില്‍.

ആഫ്രിക്കന്‍ രാജ്യമായ സാംബിയയില്‍നിന്ന് എത്തിയ വനിതയില്‍നിന്നാണു കോഴിക്കോട് നിന്നെത്തിയ ഡിആര്‍ഐ സംഘം ഹെറോയിന്‍ പിടികൂടിയത്. രഹസ്യ വിവരത്തെത്തുടര്‍ന്നു വിമാനത്താവളത്തില്‍ എത്തിയതായിരുന്നു ഡിആര്‍ഐ സംഘം.

ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കരിപ്പൂരില്‍ എത്തിയ വനിത പുറത്തിറങ്ങുന്നതിനു മുന്‍പ് വിശദമായ പരിശോധന നടത്തിയാണ് ഹെറോയിന്‍ കണ്ടെത്തിയത്. ആര്‍ക്കു വേണ്ടിയാണ് ഹെറോയിന്‍ കരിപ്പൂരില്‍ എത്തിച്ചതെന്നും മറ്റുമുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള അന്വേഷണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അടുത്തിടെ വിമാനത്താവളങ്ങളില്‍ പിടികൂടിയ ഹെറോയിന്‍ കണക്കില്‍ കൂടുതലാണ് കരിപ്പൂരിലേത്. ഒരു കിലോഗ്രാമിന് ഏകദേശം 7 കോടി രൂപയാണ് വിപണി വില കണക്കാക്കുന്നത്.

×