കരിപ്പൂർ വിമാനാപകടം: ലാൻഡിങ് സമയത്തെ ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്: എഫ്ഐആർ തയാറാക്കിയത് അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ : കേസെടുത്തിരിക്കുന്നത് അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരം

New Update

മലപ്പുറം: കരിപ്പൂർ വിമാനാപകടം ലാൻഡിങ് സമയത്തെ ‘അശ്രദ്ധമായ പ്രവൃത്തി’ മൂലമെന്ന് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ട്. അശ്രദ്ധമായി അപകടമുണ്ടാക്കിയതിനുള്ള ഐപിസി, എയർക്രാഫ്റ്റ് ആക്ട് വകുപ്പുകൾ പ്രകാരമാണു കേസെടുത്തിരിക്കുന്നത്. കരിപ്പൂർ സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിന്റെ എഫ്ഐആർ മഞ്ചേരി സിജെഎം കോടതിയുടെ ചുമതല വഹിക്കുന്ന നിലമ്പൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് സമർപ്പിച്ചു.

Advertisment

publive-image

അപകടത്തിൽപെട്ടവർക്ക് ഇൻഷുറൻസ് ലഭിക്കുന്നതിനും പൊലീസ് അന്വേഷണ റിപ്പോർട്ട് ആവശ്യമാണ്. അപകടസ്ഥലത്ത് എയർപോർട്ട് പെരിഫറി സെക്യൂരിറ്റി ഡ്യൂട്ടി ചെയ്തിരുന്ന സിഐഎസ്എഫ് എഎസ്ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ തയാറാക്കിയത്.

വിമാനാപകടം സംബന്ധിച്ച വ്യോമയാന മന്ത്രാലയത്തിന്റെ അന്വേഷണത്തിനു സമാന്തരമായി പൊലീസ് അന്വേഷണവും നടക്കുമെന്നു ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീം പറഞ്ഞു. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടകാരണവും നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്നതും അന്വേഷണ പരിധിയിൽ വരും.

Advertisment