കരിപ്പൂർ വിമാനാപകടം; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

New Update

publive-image

കോഴിക്കോട്: കരിപ്പൂർ വിമാന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. നരിപ്പറ്റ കാഞ്ഞരാടൻ വീട്ടിൽ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ ഭര്‍ത്താവിനൊപ്പം ദുബായിലെ റാസൽഖൈമയിലായിരുന്നു. സുഹൃത്ത് രമ്യാ മുരളീധരനൊപ്പമാണ് മഞ്ജുളകുമാരി നാട്ടിലേക്ക് മടങ്ങിയത്. ഇതോടെ കരിപ്പൂർ വിമാനാപകടത്തിലെ ആകെ മരണം 21 ആയി.

Advertisment
Advertisment