ക​രി​പ്പൂ​ർ അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സം​ഘാം​ഗം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​​ലെ​ത്തി; അന്വേഷണ സംഘത്തിന്റെ കാ​ലാ​വ​ധി ര​ണ്ട്​ മാ​സം കൂ​ടി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നീ​ട്ടി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Thursday, January 21, 2021

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​ വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സംഘത്തിന്റെ കാ​ലാ​വ​ധി ര​ണ്ട്​ മാ​സം കൂ​ടി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നീ​ട്ടി. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മാ​ന​ത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട്​ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ട്.

ഇ​തി​നാ​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കാ​ൻ ര​ണ്ട്​ മാ​സം കൂ​ടി അ​നു​വ​ദി​ച്ച​താ​യാ​ണ്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്​. ഇ​തോ​ടെ, റി​പ്പോ​ർ​ട്ട്​ വ​രാ​ൻ വൈ​കു​മെ​ന്ന്​ വ്യ​ക്​​ത​മാ​യി.

അ​പ​ക​ടം അ​ന്വേ​ഷി​ക്കാ​ൻ നി​യോ​ഗി​ച്ച സം​ഘാം​ഗം കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​​ലെ​ത്തി. എ​യ​ർ​ക്രാ​ഫ്​​റ്റ്​ ആ​ക്​​സി​ഡ​ൻ​റ്​ ഇ​ൻ​വെ​സ്​​റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യു​ടെ അ​ഞ്ചം​ഗ സം​ഘ​ത്തെ​യാ​ണ്​ അ​​ന്വേ​ഷ​ണ​ത്തി​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സം​ഘ​ത്തി​ലെ സീ​നി​യ​ർ എ​യ​ർ​ക്രാ​ഫ്​​റ്റ്​ മെ​യി​ൻ​റ​ന​ൻ​സ്​ എ​ൻ​ജി​നീ​യ​ർ മു​കു​ൾ ഭ​ര​ദ്വാ​ജാ​ണ്​ എ​ത്തി​യ​ത്.

×