ദീപികയുടെ മാനേജര്‍ മുങ്ങി? സമന്‍സ് നല്‍കിയെങ്കിലും വിവരമില്ലെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ

author-image
ഫിലിം ഡസ്ക്
New Update

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്നു കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടി ദീപിക പദുക്കോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശ് ഒളിവിലെന്ന് സൂചന. കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ മാസം 27ന് ഹാജരാവാന്‍ നിര്‍ദേശിച്ചാണ് എന്‍സിബി കരിഷ്മയ്ക്കു സമന്‍സ് നല്‍കിയത്. അതിനു ശേഷം കരിഷ്മയെക്കുറിച്ച് വിവരമില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേരത്തെ ഒരു തവണ കരിഷ്മ ചോദ്യം ചെയ്യലിനു ഹാജരായിരുന്നു.

കഴിഞ്ഞ മാസം ചരസും സിബിഡി ഓയിലും പിടിച്ചെടുത്തതുമായി ബന്ധപ്പെട്ടാണ് കരിഷ്മയ്ക്കു പുതിയ സമന്‍സ് നല്‍കിയത്.

നേരത്തെ നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാഅലി ഖാന്‍ എന്നിവരെ കേസില്‍ എന്‍സിബി ചോദ്യം ചെയ്തിരുന്നു. ഇവരുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

deepika padukone
Advertisment