കറിവേപ്പിന് പ്രത്യേക പരിചരണം

Tuesday, April 13, 2021

നിരവധി ഗുണങ്ങളാണ് കറിവേപ്പിനുള്ളത്. ഇതിനാല്‍ അടുക്കളത്തോട്ടത്തില്‍ കറിവേപ്പിന് വലിയ സ്ഥാനമുണ്ട്. കറിവേപ്പ് ചെടി വളര്‍ന്നു കിട്ടാന്‍ വലിയ പ്രയാസമാണെന്ന് പലരും പറയാറുണ്ട്. നല്ല പോലെ ഇലകള്‍ കിട്ടാനും ചിലപ്പോള്‍ സമയമെടുക്കും. ഇതിനുള്ള ചില കാരണങ്ങളും പ്രതിവിധികളും.

നാരകപ്പുഴു

വെള്ളയും പച്ചയും കലര്‍ന്ന മൃദുവായ ശരീരത്തോടുകൂടിയ ഇവ ഇലകള്‍ തിന്നു നശിപ്പിക്കുന്നു.

1. ബിവേറിയ വാസിയാന 20ഗ്രാം/1 ലിറ്റര്‍ വെള്ളമെന്ന തോതില്‍ സ്പ്രേ ചെയ്യുക.
2. പുഴുവിനെ ശേഖരിച്ച് നശിപ്പിക്കുക.

മുഞ്ഞ

1. മുഞ്ഞയെ വ്യാപിപ്പിക്കുന്ന ചോണന്‍ ഉറുമ്പിനെ നശിപ്പിക്കുക.
2. പുതിയ ചിരട്ടയില്‍ (തേങ്ങാ അംശം ഉള്ളത്) നനച്ച ശര്‍ക്കര തേച്ചു പിടിപ്പിച്ച് ചുവട്ടില്‍ വച്ചാല്‍ ഉറുമ്പ് മുഴുവന്‍ ചിരട്ടയില്‍ കയറും.
3. ചവറ് തീകൂട്ടി അതില്‍ എടുത്തിട്ട് കത്തിച്ചു കളയുക.
4. വെര്‍ട്ടിസീലിയം ലായനി എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളമെന്ന തോതില്‍ കലക്കി സ്േ്രപ ചെയ്യുക.
5. കമ്പുകള്‍ ഇടക്കുനുള്ളി (ഒടിച്ച്) കൂടുതല്‍ ശാഖകള്‍ വരുത്തുക.
6. നനവു നിലനിര്‍ത്താന്‍ പുതയിടുക.

×