ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
/sathyam/media/post_attachments/M7GzzP3pZHf2eUGcLJty.jpg)
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലത്തെ കർക്കിടക വാവുബലി ജനങ്ങൾ കൂട്ടം കൂടുന്ന തരത്തിലുള്ള ചടങ്ങായി നടത്താൻ അനുവദിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
Advertisment
ചടങ്ങുകൾ വീടുകളിൽ തന്നെ നടത്തണം. ഇക്കാര്യം പൊതുജനങ്ങളെയും കർക്കിടക വാവുബലി ചടങ്ങുകൾ നടത്തുന്ന സ്ഥാപനങ്ങളുടെയും ആരാധനാലയങ്ങളുടെയും മേധാവിമാരെയും അറിയിക്കാൻ ജില്ലാ പോലീസ് മേധാവി മാർക്ക് നിർദ്ദേശം നൽകി.
ജനങ്ങൾ കൂട്ടം കൂടുന്ന എല്ലാത്തരം മത ചടങ്ങുകളും ജൂലൈ 31 വരെ നിർത്തിവെയ്ക്കണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us