മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ കര്‍ണ്ണാടക പ്രതിപക്ഷ നേതാവ്. നിര്‍ണ്ണായക നീക്കവുമായി കോണ്‍ഗ്രസ്

കൈതയ്ക്കന്‍
Wednesday, October 9, 2019

ബാംഗ്ലൂര്‍ : മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയെ നിയമസഭാ പ്രതിപക്ഷ നേതാവായി നിയമിച്ച് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക രാഷ്ട്രീയ നീക്കം. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ ആണ് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

ദള്‍ – കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരായിരുന്നു കര്‍ണ്ണാടക ഭരിച്ചിരുന്നത്. എന്നാല്‍ ഭരണം ബിജെപി അട്ടിമറിച്ചതോടെ സഖ്യം പ്രതിപക്ഷത്തായി . ഇപ്പോള്‍ സഖ്യത്തെ തള്ളിയാണ് ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനെ പ്രതിപക്ഷ നേതാവാക്കി വേണുഗോപാല്‍ പുതിയ ചുവടുമായി രംഗത്ത് വന്നിരിക്കുന്നത്.

കര്‍ണ്ണാടകയില്‍ ഭരണ മാറ്റത്തിന് തന്നെ കാരണമാകുന്ന നിര്‍ണ്ണായക ഉപതെരെഞ്ഞെടുപ്പുകള്‍ ഡിസംബറില്‍ നടക്കാനിരിക്കുകയാണ് . അതുകൂടി മുന്‍കൂട്ടി കണ്ടാണ്‌ പുതിയ നീക്കം.

×