Advertisment

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചികിത്സക്കായി രോഗികള്‍ക്ക് പോകാന്‍അനുവാദം ലഭിച്ചു... രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം:കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് ചികിത്സക്കായി രോഗികള്‍ക്ക് പോകാന്‍ അനുവാദം ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ബാധയില്ലാത്ത രോഗികളെ

കര്‍ണാടകയിലെ ആശുപത്രിയില്‍ ചികിത്സിക്കാനാണ് അനുവാദം ലഭിച്ചത്.

Advertisment

publive-image

കര്‍ണാടകയിലുള്ള ആശുപത്രിയിലേക്ക് പോകുന്ന രോഗികള്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി വേണം യാത്ര ചെയ്യാന്‍. തലപ്പാടി ചെക്ക് പോസ്റ്റില്‍ കര്‍ണാടകത്തിന്‍റെ മെഡിക്കല്‍ ടീം പരിശോധന നടത്തും. ഏത് ആശുപത്രിയിലേക്കാണ് പോകുന്നതെന്ന് അതില്‍ രേഖപ്പെടുത്തണം.

കര്‍ണാടക, തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവര്‍ക്കായി വയനാട് ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. കര്‍ണാടകയിലെ ബൈരക്കുപ്പ, മച്ചൂര്, തമിഴ്‌നാട്ടിലെ പന്തല്ലൂര്‍, ഗുഡല്ലൂര്‍ താലൂക്കുകളില്‍

നിന്നാണ് വയനാട്ടിലേക്ക് ചികിത്സക്കെത്തുന്നത്. കഴിഞ്ഞ ദിവസം ബൈരക്കുപ്പയിലെ 29 പേരും തമിഴ്‌നാട്ടില്‍ നിന്ന് 42 പേരും വയനാട്ടില്‍ ചികിത്സക്കെത്തിയിരുന്നു. ഇതൊക്കെയാണ്

കേരളത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

karnadaka patient treatment
Advertisment