New Update
തിരുവനന്തപുരം: കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി പാത അടച്ച വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരേ വിമര്‍ശനവുമായി ധനമന്ത്രി തോമസ് ഐസക്.
Advertisment
കര്‍ണാടകം വഴി അടച്ചതിന് പിന്നില്‍ രാഷ്ട്രീയമുണ്ട്. വിഷയത്തില്‍ ഇടപെട്ട് കര്‍ശന നടപടി എടുക്കേണ്ട കേന്ദ്രം വാത്സല്യത്തോടെയാണ് കര്‍ണാടകത്തോട് സംസാരിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി.
വിഷയത്തില്‍ ഇടപെട്ട് അതിര്‍ത്തി പാതകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് നേരത്തെ രണ്ട് തവണ മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാല്‍ പാത തുറക്കാന്‍ കര്‍ണാടകം ഇതുവരെ തയ്യാറായിട്ടില്ല.