സിനിമ ആസ്വാദകർക്ക് ആവേശം പകർന്ന് കർണന്‍റെ വിഡിയോ ശ്രദ്ധനേടി

ഫിലിം ഡസ്ക്
Wednesday, May 12, 2021

തമിഴകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിൽ ഒന്നാണ് മാരി സെൽവരാജ്- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കർണൻ. പ്രതീക്ഷകൾക്ക് മാറ്റ് കൂട്ടിക്കൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയതും.

ഏപ്രിൽ 9 ന് തിയേറ്ററിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. എന്നാൽ കൊവിഡ് വ്യാപകമായ പശ്ചാത്തലത്തിൽ ചിത്രം മെയ് പതിനാല് മുതൽ ആമസോൺ പ്രൈമിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തും.

നേരത്തെ അണിയറപ്രവർത്തകർ പങ്കുവെച്ച ചിത്രത്തിന്റെ മേക്കിങ് വിഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംവിധായകൻ മാരി സെൽവരാജ് അഭിനേതാക്കൾക്ക് നൽകുന്ന നിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണവുമാണ് വിഡിയോയിൽ കാണുന്നത്.

×