കർണ്ണനിൽ ലാൽ മികച്ച പ്രകടനം കാഴ്ചവെച്ചുവെന്ന് അൽഫോൻസ് പുത്രൻ

author-image
ഫിലിം ഡസ്ക്
New Update

ധനുഷ്- മാരി സെൽവരാജ് ചിത്രം കർണ്ണനിൽ നടൻ ലാലിന്റെ പ്രകടനത്തെ പ്രശംസിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. ലാൽ അതിമനോഹരമായി അഭിനയിച്ചുവെന്നും താൻ കരഞ്ഞുപോയെന്നുമാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്.

Advertisment

publive-image

കർണ്ണൻ എന്ന സിനിമയ്ക്ക് താൻ എന്തുകൊണ്ട് തന്റെ ശബ്ദം നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് നടൻ പങ്കുവെച്ച ഫേസ്ബുക്ക് പോസിറ്റിൽ കമന്റായാണ് അൽഫോൻസ് തന്റെ അഭിപ്രായം അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് താൻ എന്തുകൊണ്ട് കർണ്ണനിൽ സ്വന്തം നൽകിയില്ല എന്നതുമായി ബന്ധപ്പെട്ട് ലാൽ പോസ്റ്റ് പങ്കുവെച്ചത്. കർണ്ണൻ എന്ന സിനിമ തിരുനെൽവേലി പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ സംസാരിക്കുന്ന തമിഴും തിരുനെൽവേലിയിൽ സംസാരിക്കുന്ന തമിഴും തമ്മിൽ വലിയ വ്യത്യാസമുണ്ട്.

KARNANFILM ALPHONSE
Advertisment